loader image
നെതന്യാഹുവിന്റെ കൊലവിളി, കത്തിയമരുന്ന ഇറാൻ; കുഞ്ഞുങ്ങളുടെ ശവപ്പറമ്പായി വിദ്യാലയങ്ങൾ

നെതന്യാഹുവിന്റെ കൊലവിളി, കത്തിയമരുന്ന ഇറാൻ; കുഞ്ഞുങ്ങളുടെ ശവപ്പറമ്പായി വിദ്യാലയങ്ങൾ

ശ്ചിമേഷ്യൻ സംഘർഷം കൂടുതൽ ഭീകരമായ ഘട്ടത്തിലേക്ക് കടക്കുമ്പോൾ, വെല്ലുവിളിയുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഭീകര ഭരണകൂടങ്ങൾക്കെതിരെ വരുംദിവസങ്ങളിലും ശക്തമായ സൈനിക നടപടികൾ തുടരുമെന്നും ആയിരക്കണക്കിന് കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. “ഞങ്ങളുടെ ദൗത്യം ഞങ്ങൾ പൂർത്തിയാക്കി, ഇനി കടമ നിങ്ങളുടേതാണ്” എന്ന് പറഞ്ഞ നെതന്യാഹു, ജനങ്ങൾ തെരുവിലിറങ്ങണമെന്നും ആഹ്വാനം ചെയ്തു.

അതേസമയം, യുദ്ധക്കളത്തിൽ നിന്ന് ഉയരുന്നത് ഹൃദയഭേദകമായ വിലാപങ്ങളാണ്. ലോകനേതാക്കൾ കൊലവിളി നടത്തുമ്പോൾ, സാധാരണ മനുഷ്യർ ബോംബ് സൈറണുകൾക്കിടയിൽ ജീവനായി നെട്ടോട്ടമോടുകയാണ്. തെക്കൻ ഇറാനിലെ ഹോർസ്മോഗൻ പ്രവിശ്യയിൽ നിന്നുള്ള ദൃശ്യങ്ങൾ ലോകത്തെ കണ്ണീരിലാഴ്ത്തുന്നു. അവിടെയുള്ള ഒരു പ്രൈമറി സ്കൂൾ മുറ്റത്ത് 7 മുതൽ 12 വയസ്സ് വരെ പ്രായമുള്ള 148 പെൺകുഞ്ഞുങ്ങളുടെ മൃതദേഹങ്ങളാണ് നിരത്തിക്കിടത്തിയിരിക്കുന്നത്.

Also Read: ഇറാൻ യുദ്ധം ഭരണഘടനാവിരുദ്ധം; ട്രംപിനും നെതന്യാഹുവിനും എതിരെ ബേണി സാൻഡേഴ്‌സ്

ഒരിക്കൽ ചിരിയും കളികളും നിറഞ്ഞ വിദ്യാലയം ഇന്ന് ഒരു കൂട്ടക്കുരുതിയുടെ ശ്മശാനമായി മാറിയിരിക്കുന്നു. തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ സ്വന്തം കുഞ്ഞുങ്ങളെ തിരയുന്ന മാതാപിതാക്കളുടെ ദൃശ്യങ്ങൾ യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ മുഖം വെളിപ്പെടുത്തുന്നു. സുരക്ഷിത കേന്ദ്രങ്ങൾ തേടി ഇറാനിലെ വിവിധ നഗരങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് ആളുകളാണ് കൂട്ടത്തോടെ പലായനം ചെയ്യുന്നത്.

See also  സി.ഐ ആൻ്റോയായി സൈജു കുറുപ്പ്; ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ‘ആരം’ ചിത്രീകരണം പൂർത്തിയായി!

The post നെതന്യാഹുവിന്റെ കൊലവിളി, കത്തിയമരുന്ന ഇറാൻ; കുഞ്ഞുങ്ങളുടെ ശവപ്പറമ്പായി വിദ്യാലയങ്ങൾ appeared first on Express Kerala.

Spread the love

New Report

Close