loader image
പ്രഹരം നേരിടാൻ തയ്യാറായിക്കോ! ലോകം ഇന്നുവരെ കണ്ടിട്ടില്ലാത്ത ശക്തിയോടെ തിരിച്ചടിക്കുമെന്ന് ഇറാൻ

പ്രഹരം നേരിടാൻ തയ്യാറായിക്കോ! ലോകം ഇന്നുവരെ കണ്ടിട്ടില്ലാത്ത ശക്തിയോടെ തിരിച്ചടിക്കുമെന്ന് ഇറാൻ

ശ്ചിമേഷ്യയെ മുൾമുനയിൽ നിർത്തിക്കൊണ്ട്, ലോകം ഇന്നുവരെ കണ്ടിട്ടില്ലാത്ത ശക്തിയോടെ തിരിച്ചടിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനിയാണ് തന്റെ എക്സ് അക്കൗണ്ടിലൂടെ ഈ ഞെട്ടിക്കുന്ന പ്രഖ്യാപനം നടത്തിയത്. അമേരിക്കയിലും ഇസ്രയേലിലും മിസൈൽ വർഷിച്ചുവെന്നും ഇനി അവർ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത പ്രഹരശേഷിയുള്ള ആക്രമണം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണികൾക്ക് അതേ നാണയത്തിൽ മറുപടി നൽകുകയായിരുന്നു ലാരിജാനി.

ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതോടെ മേഖലയിലെ അധികാര സമവാക്യങ്ങൾ പൂർണ്ണമായും തകർന്നിരിക്കുകയാണ്. അമേരിക്കയുടെയും ഇസ്രയേലിന്റെയും സംയുക്ത സൈനിക നീക്കത്തിലാണ് ഖമേനിയും അദ്ദേഹത്തിന്റെ മകളും കൊച്ചുമകളും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളും വധിക്കപ്പെട്ടത്. ഡോണൾഡ് ട്രംപാണ് ഈ വാർത്ത ആദ്യം ലോകത്തെ അറിയിച്ചത്. പിന്നാലെ ഇറാൻ വാർത്താ ഏജൻസികളും ഇത് സ്ഥിരീകരിച്ചു. 1989 മുതൽ ഇറാനെ നയിച്ചിരുന്ന ഖമേനിയുടെ അസാന്നിധ്യം രാജ്യത്തെ വലിയ രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്.

Also Read: പശ്ചിമേഷ്യയിൽ ഇറാൻ്റെ മിസൈൽ മഴ; ഇസ്രയേലിലും യുഎഇയിലും മരണം

See also  “അമേരിക്കയുടേത് ഭ്രാന്തമായ നടപടികൾ, ഇസ്രയേൽ ലോക തെമ്മാടി രാഷ്ട്രം”; വിമർശിച്ച് മുഖ്യമന്ത്രി

ഖമേനിയുടെ വധത്തിന് പിന്നാലെ ഇസ്രയേൽ തലസ്ഥാനമായ തെൽഅവീവിൽ ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ വൻ നാശനഷ്ടങ്ങളും ജീവഹാനിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിനെത്തുടർന്ന് മിഡിൽ ഈസ്റ്റിലെ അമേരിക്ക, ഇസ്രയേൽ സൈനിക താവളങ്ങൾ അതീവ ജാഗ്രതയിലാണ്. ഇറാന്റെ ഭരണകൂടത്തെ അട്ടിമറിക്കുകയും ഭരണഘടനയിൽ മാറ്റം വരുത്തുകയുമാണ് ഈ സൈനിക നീക്കത്തിന്റെ ലക്ഷ്യമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. ഇറാന്റെ ഇനിയുള്ള നീക്കങ്ങൾ തടയാൻ തങ്ങൾ സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറാൻ വീണ്ടും ആക്രമിക്കാൻ തുനിഞ്ഞാൽ ചരിത്രത്തിലുണ്ടാകാത്ത വിധം ‘അഭൂതപൂർവ്വമായ കരുത്തിൽ’ തിരിച്ചടിക്കുമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ മുന്നറിയിപ്പ് നൽകി. നിലവിൽ ഇറാനിൽ ഏഴ് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്; രാജ്യം 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണത്തിലാണ്. തെഹ്‌റാൻ ഉൾപ്പെടെയുള്ള നഗരങ്ങളിൽ കനത്ത സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. അതേസമയം, പാകിസ്ഥാൻ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളിൽ പ്രതിഷേധം കത്തുകയാണ്.

The post പ്രഹരം നേരിടാൻ തയ്യാറായിക്കോ! ലോകം ഇന്നുവരെ കണ്ടിട്ടില്ലാത്ത ശക്തിയോടെ തിരിച്ചടിക്കുമെന്ന് ഇറാൻ appeared first on Express Kerala.

See also  പശ്ചിമേഷ്യയിൽ അതീവ ഉത്കണ്ഠ രേഖപ്പെടുത്തി ഇന്ത്യ; എല്ലാ കക്ഷികളും സംയമനം പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം
Spread the love

New Report

Close