loader image
ഇറാൻ പ്രഹരത്തിൽ അമേരിക്ക പതറുന്നു! സൈനികർ കൊല്ലപ്പെട്ടെന്ന് ഒടുവിൽ സമ്മതിച്ച് അമേരിക്ക

ഇറാൻ പ്രഹരത്തിൽ അമേരിക്ക പതറുന്നു! സൈനികർ കൊല്ലപ്പെട്ടെന്ന് ഒടുവിൽ സമ്മതിച്ച് അമേരിക്ക

മേരിക്കയുടെയും ഇസ്രയേലിന്റെയും അഹങ്കാരത്തിന് കനത്ത പ്രഹരമേൽപ്പിച്ചുകൊണ്ട്, തങ്ങളുടെ സൈനികർ കൊല്ലപ്പെട്ട വിവരം അമേരിക്കയ്ക്ക് ഒടുവിൽ പരസ്യമായി സമ്മതിക്കേണ്ടി വന്നു. ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായും അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റതായും അമേരിക്ക ഔദ്യോഗികമായി സ്ഥിരീകരിച്ചു. പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ രക്തസാക്ഷിത്വത്തിന് പകരമായി ഇറാൻ പ്രഖ്യാപിച്ച ‘ഓപ്പറേഷൻ ട്രൂ പ്രോമിസ് 4’ എന്ന സൈനിക നീക്കത്തിന് മുന്നിൽ ലോകശക്തിയായ അമേരിക്ക പതറുന്ന കാഴ്ചയാണ് ഇപ്പോൾ പുറത്തുവരുന്നത്.

അമേരിക്കയുടെ അഭിമാനമായ വിമാനവാഹിനിക്കപ്പൽ യുഎസ്എസ് എബ്രഹാം ലിങ്കണ് നേരെ നാല് ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്സ് നടത്തിയ ആക്രമണം ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. അതേസമയം പടക്കപ്പലായ യു എസ് എസ് എബ്രഹാം ലിങ്കൺ ആക്രമിക്കപ്പെട്ടെന്ന ഇറാന്റെ അവകാശവാദം അമേരിക്കൻ സെൻട്രൽ കമാൻഡ് തള്ളി. ഇറാന്‍റെ മിസൈലുകൾ കപ്പലിന്റെ പരിസരത്ത് പോലും എത്തിയിട്ടില്ലെന്നും കപ്പൽ പൂർണ്ണമായും സുരക്ഷിതമാണെന്നും അമേരിക്ക വ്യക്തമാക്കി. അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്ക് നേരെ നടന്ന മറ്റ് ആക്രമണങ്ങളിലാണ് പരിക്കുകളും മരണവും സംഭവിച്ചതെന്നാണ് അമേരിക്ക പറയുന്നത്.

See also  അഴിമതിക്കേസിൽ മുൻ എഡിഎമ്മിന് കഠിനതടവും പിഴയും; ശിക്ഷാവിധിക്ക് പിന്നാലെ പ്രതി കോടതിമുറിയിൽ തളർന്നുവീണു

Also Read: വിമാന വാഹിനി കപ്പലും ആക്രമിച്ച് ഇറാൻ, തെറ്റുന്നത് അമേരിക്കയുടെയും ഇസ്രയേലിൻ്റെയും കണക്ക് കൂട്ടൽ

ഇറാന്റെ ഓരോ നീക്കവും അമേരിക്കൻ സൈനിക കേന്ദ്രങ്ങളുടെ അടിത്തറ ഇളക്കുന്നവയാണെന്ന് തെളിയിക്കുന്നതാണ് അമേരിക്കയുടെ വെളിപ്പെടുത്തലുകൾ. പശ്ചിമേഷ്യയിലെ തങ്ങളുടെ സാന്നിധ്യം തന്നെ അപകടത്തിലാണെന്ന് തിരിച്ചറിഞ്ഞ അമേരിക്ക, നാണക്കേട് ഭയന്ന് ഇറാന്റെ പല വിജയങ്ങളും പുറംലോകത്ത് നിന്ന് മറച്ചുവെക്കാൻ ശ്രമിക്കുകയാണെന്ന ആരോപണം ശക്തമാണ്. കമാൻഡർമാരുടെ വീരോചിതമായ നേതൃത്വത്തിൽ ഇറാൻ നടത്തുന്ന ഈ പ്രത്യാക്രമണം, അധിനിവേശ ശക്തികളെ മേഖലയിൽ നിന്ന് കെട്ടുകെട്ടിക്കാനുള്ള പോരാട്ടത്തിന്റെ തുടക്കം മാത്രമാണെന്നാണ് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

The post ഇറാൻ പ്രഹരത്തിൽ അമേരിക്ക പതറുന്നു! സൈനികർ കൊല്ലപ്പെട്ടെന്ന് ഒടുവിൽ സമ്മതിച്ച് അമേരിക്ക appeared first on Express Kerala.

Spread the love

New Report

Close