loader image
രക്തത്തിന് പകരം ചോദിക്കും! പള്ളി മിനാരത്തിൽ ചുവന്ന കൊടി ഉയർത്തി ഇറാൻ

രക്തത്തിന് പകരം ചോദിക്കും! പള്ളി മിനാരത്തിൽ ചുവന്ന കൊടി ഉയർത്തി ഇറാൻ

ങ്ങളുടെ ആത്മീയവും രാഷ്ട്രീയവുമായ കരുത്തായ ആയത്തുള്ള അലി ഖമേനിയുടെ വിയോഗത്തിന് കനത്ത പ്രഹരം നൽകാൻ സജ്ജമായിരിക്കുകയാണ് ഇറാൻ. ഇതിന്റെ ഭാഗമായി ഖ്വാമിലെ വിശുദ്ധമായ ജംകരാൻ പള്ളിക്ക് മുകളിൽ ‘പ്രതികാരത്തിന്റെ’ ചുവന്ന കൊടി ഉയർത്തി ഇറാൻ ലോകത്തിന് ശക്തമായ മുന്നറിയിപ്പ് നൽകി. ശത്രുക്കൾ ചിന്തിയ രക്തത്തിന് പകരം ചോദിക്കുമെന്ന ഉറച്ച പ്രഖ്യാപനമാണ് ‘യാ ലാ തരത് അൽ ഹുസൈൻ’ എന്ന് രേഖപ്പെടുത്തിയ ഈ ചുവന്ന പതാക. അമേരിക്കയുടെയും ഇസ്രായേലിന്റെയും സഖ്യശക്തികളെ പശ്ചിമേഷ്യയിൽ നിന്ന് തുടച്ചുനീക്കാനുള്ള ഇറാന്റെ സൈനിക നീക്കങ്ങളുടെ തുടക്കമായാണ് അന്താരാഷ്ട്ര നിരീക്ഷകർ ഈ പതാക ഉയർത്തലിനെ കാണുന്നത്.

മുമ്പ് ജനറൽ ഖാസിം സുലൈമാനിയുടെ കൊലപാതകത്തിന് ശേഷവും ഇസ്മായിൽ ഹനിയയുടെ രക്തസാക്ഷിത്വത്തിന് ശേഷവും ഇറാൻ ഇത്തരത്തിൽ ചുവന്ന കൊടി ഉയർത്തുകയും മിസൈൽ വർഷത്തിലൂടെ ശത്രുത കേന്ദ്രങ്ങളെ വിറപ്പിക്കുകയും ചെയ്തിരുന്നു. ഇത്തവണയും ഇറാന്റെ അത്യാധുനിക ബാലിസ്റ്റിക് മിസൈലുകളും ആത്മഹത്യാ ഡ്രോണുകളും ഇസ്രയേലിന്റെ ഏത് പ്രതിരോധ കവചത്തെയും തകർക്കാൻ ശേഷിയുള്ളവയാണ്. കേവലം പ്രതീകാത്മകമായ ഒന്നല്ല ഇറാന്റെ ഈ നീക്കമെന്നും, ഇസ്രയേലിന്റെ ഓരോ തന്ത്രപ്രധാന കേന്ദ്രങ്ങളെയും തകർത്തെറിയാനുള്ള സൈനിക സജ്ജീകരണങ്ങൾ പൂർത്തിയായിക്കഴിഞ്ഞു എന്നും ഐആർജിസി വൃത്തങ്ങൾ വ്യക്തമാക്കുന്നു.

See also  പൊള്ളുന്ന പൊന്ന്; ഒറ്റയടിക്ക് കുതിച്ചുയർന്ന് സ്വർണ്ണവില, പവന് 2320 രൂപ വർധിച്ചു!

Also Read: ഇറാൻ പ്രഹരത്തിൽ അമേരിക്ക പതറുന്നു! സൈനികർ കൊല്ലപ്പെട്ടെന്ന് ഒടുവിൽ സമ്മതിച്ച് അമേരിക്ക

സയണിസ്റ്റ് ശക്തികളുടെ അഹങ്കാരത്തിന് അന്ത്യം കുറിക്കാൻ ഇറാൻ സൈന്യം അതീവ ജാഗ്രതയിലാണ്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ഭയന്ന് ബങ്കറുകളിൽ ഒളിച്ചുകഴിയുമ്പോൾ, ഇറാന്റെ പോരാളികൾ അതിർത്തികളിൽ ആവേശം വിതയ്ക്കുകയാണ്. ഇറാന്റെ കരുത്തിന് മുന്നിൽ അമേരിക്കൻ പടക്കപ്പലുകൾ പോലും സുരക്ഷിതമല്ലെന്ന തിരിച്ചറിവ് ശത്രുക്കളെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. ഖമേനിയുടെ രക്തസാക്ഷിത്വം ഒരു രാജ്യത്തിന്റെ തകർച്ചയല്ല, മറിച്ച് അധിനിവേശ ശക്തികൾക്കെതിരെ കൂടുതൽ വീര്യത്തോടെ പോരാടാനുള്ള ഇന്ധനമാണെന്ന് തെളിയിക്കുന്നതാണ് ഇറാനിലെ നിലവിലെ ജനമുന്നേറ്റം.

The post രക്തത്തിന് പകരം ചോദിക്കും! പള്ളി മിനാരത്തിൽ ചുവന്ന കൊടി ഉയർത്തി ഇറാൻ appeared first on Express Kerala.

Spread the love

New Report

Close