loader image
ബഹ്റൈനിൽ ഇറാന്റെ മിസൈൽ ആക്രമണം; സൽമാൻ തുറമുഖത്ത് തീപിടിത്തം

ബഹ്റൈനിൽ ഇറാന്റെ മിസൈൽ ആക്രമണം; സൽമാൻ തുറമുഖത്ത് തീപിടിത്തം

ഹ്റൈനിലെ തന്ത്രപ്രധാനമായ സൽമാൻ തുറമുഖത്തിന് സമീപം ഇറാന്റെ മിസൈൽ ആക്രമണത്തെത്തുടർന്ന് വൻ തീപിടിത്തമുണ്ടായി. രാജ്യത്തിന്റെ സാമ്പത്തിക-സുരക്ഷാ അടിത്തറ തകർക്കുക ലക്ഷ്യമിട്ടായിരുന്നു ഈ നീക്കമെന്ന് ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സിവിൽ ഡിഫൻസ് വിഭാഗവും സുരക്ഷാ ഉദ്യോഗസ്ഥരും ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയതിനാൽ വൻ ദുരന്തം ഒഴിവായി. നിലവിൽ സാങ്കേതിക സമിതികൾ സ്ഥലത്തെ നാശനഷ്ടങ്ങൾ വിലയിരുത്തി വരികയാണ്.

ദേശീയ സുരക്ഷയ്ക്കും അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കും വിരുദ്ധമായ ഈ ആക്രമണത്തെ ബഹ്റൈൻ ശക്തമായി അപലപിച്ചു. തുറമുഖത്തെ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കിയതായും അധികൃതർ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ജനങ്ങൾ പരിഭ്രാന്തി പടർത്തുന്ന വീഡിയോകളോ ചിത്രങ്ങളോ സാമൂഹ്യമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കരുതെന്ന് മന്ത്രാലയം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. മേഖലയിലെ സമാധാനത്തിന് വിഘാതമാകുന്ന ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നിലപാടാണ് രാജ്യം സ്വീകരിക്കുന്നത്.

Also Read: ഖമേനി ഉൾപ്പെടെ 48 ഇറാൻ നേതാക്കളെ വധിച്ചെന്ന് ട്രംപ്! സമാധാന ചർച്ചകൾക്ക് തയ്യാറെന്ന് അമേരിക്ക

ഇറാൻ നടത്തിയ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് യുഎഇ നയതന്ത്ര ബന്ധം കടുപ്പിച്ചു. ഇറാനിലെ തങ്ങളുടെ എംബസി അടച്ചുപൂട്ടാനും അംബാസിഡർ ഉൾപ്പെടെയുള്ള നയതന്ത്ര ഉദ്യോഗസ്ഥരെ അടിയന്തരമായി പിൻവലിക്കാനും യുഎഇ തീരുമാനിച്ചു. ഇറാൻ നയതന്ത്രപരമായി ഒറ്റപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. മിസൈൽ ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ വരും ദിവസങ്ങളിൽ രാജ്യത്ത് അതീവ ജാഗ്രത പാലിക്കുമെന്ന് യുഎഇ ഔദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു.

See also  പശ്ചിമേഷ്യയിൽ യുദ്ധഭീതി; അടിയന്തര സുരക്ഷാ സമിതി യോഗം വിളിച്ച് പ്രധാനമന്ത്രി

The post ബഹ്റൈനിൽ ഇറാന്റെ മിസൈൽ ആക്രമണം; സൽമാൻ തുറമുഖത്ത് തീപിടിത്തം appeared first on Express Kerala.

Spread the love

New Report

Close