loader image
കുടുംബവഴക്ക് കൊലപാതകത്തിൽ കലാശിച്ചു; ഭാര്യയെ ശ്വാസംമുട്ടിച്ച് കൊന്ന് ഭർത്താവ് ഒളിവിൽ

കുടുംബവഴക്ക് കൊലപാതകത്തിൽ കലാശിച്ചു; ഭാര്യയെ ശ്വാസംമുട്ടിച്ച് കൊന്ന് ഭർത്താവ് ഒളിവിൽ

കൊച്ചി പെരുമ്പാവൂർ കീഴില്ലത്ത് കുടുംബവഴക്കിനെത്തുടർന്ന് ഭർത്താവ് ഭാര്യയെ ഷാൾ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. കീഴില്ലം സ്വദേശിനിയായ ബിജിമോൾ (40) ആണ് കൊല്ലപ്പെട്ടത്. ഒരു ഹോട്ടലിൽ വെച്ചുണ്ടായ രൂക്ഷമായ വാക്കുതർക്കത്തിനൊടുവിൽ പ്രകോപിതനായ ഭർത്താവ് ലൈജു, ബിജിമോൾ ധരിച്ചിരുന്ന ഷാൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൃത്യത്തിന് ശേഷം പ്രതി സംഭവസ്ഥലത്തുനിന്ന് ഒളിവിൽ പോയി.

സംഭവസമയത്ത് പുറത്തുപോയിരുന്ന മകൻ തിരികെയെത്തിയപ്പോഴാണ് അമ്മയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻതന്നെ ഹോട്ടൽ അധികൃതരുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ബിജിമോളുടെ ജീവൻ രക്ഷിക്കാനായില്ല. കുറുപ്പംപടി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ഒളിവിൽ പോയ ലൈജുവിനെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

The post കുടുംബവഴക്ക് കൊലപാതകത്തിൽ കലാശിച്ചു; ഭാര്യയെ ശ്വാസംമുട്ടിച്ച് കൊന്ന് ഭർത്താവ് ഒളിവിൽ appeared first on Express Kerala.

Spread the love
See also  ഓരോ തവണ ഉപയോഗിക്കുമ്പോഴും സോക്സ് കഴുകാറുണ്ടോ? സൂക്ഷിച്ചില്ലെങ്കിൽ പണി കിട്ടും!

New Report

Close