loader image
ധ്യാൻ ശ്രീനിവാസനും മീര വാസുദേവും ഒന്നിക്കുന്ന ‘കല്യാണമരം’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ധ്യാൻ ശ്രീനിവാസനും മീര വാസുദേവും ഒന്നിക്കുന്ന ‘കല്യാണമരം’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

രാജേഷ് അമനകര സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘കല്യാണമര’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മറിയം സിനിമാസിന്റെ ബാനറിൽ സജി കെ. ഏലിയാസ് നിർമ്മിക്കുന്ന ഈ ചിത്രം ഈ മാസം തന്നെ തിയറ്ററുകളിലെത്തും. മീര വാസുദേവ്, ധ്യാൻ ശ്രീനിവാസൻ, ആതിര പട്ടേൽ, ദേവനന്ദ ജിബിൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. കുടുംബ ബന്ധങ്ങളുടെ കഥ നർമ്മത്തിൽ ചാലിച്ചാണ് സിനിമയിൽ അവതരിപ്പിക്കുന്നത്.

വ്യത്യസ്തമായ ഒരു കുടുംബകഥ പറയുന്ന ഈ ചിത്രം എല്ലാ പ്രായത്തിലുള്ള പ്രേക്ഷകരെയും രസിപ്പിക്കുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. പ്രശാന്ത് മുരളി, മനോജ് കെ.യു, അമൽ രാജ്ദേവ് തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. നിർമ്മാതാവ് സജി കെ. ഏലിയാസും ചിത്രത്തിൽ ഒരു ശ്രദ്ധേയമായ വേഷം ചെയ്യുന്നു. വിദ്യ രാജേഷിന്റെ കഥയ്ക്ക് പ്രദീപ് കെ. നായരാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്.

Also Read; “മര്യാദയ്ക്ക് സംസാരിക്കുന്നത് എന്റെ ശീലമാണ്, അത് മാറ്റിയാൽ അഭിനയിക്കേണ്ടി വരും”: എളിമയെക്കുറിച്ച് ഇന്ദ്രൻസ്

See also  കൊല്ലപ്പെട്ടത് ഒരു ഖമേനി, ഉയർത്തെഴുന്നേറ്റത് ഒരായിരം പേർ!

സിനിമയുടെ അണിയറയിൽ രജീഷ് രാമൻ ഛായഗ്രഹണവും രതിൻ രാധാകൃഷ്ണൻ എഡിറ്റിംഗും നിർവഹിക്കുന്നു. അജയ് ജോസഫ് സംഗീതം പകരുന്ന ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് സന്തോഷ് വർമ്മയാണ്. ശ്രേയ ജയദീപ് ആലപിച്ച ഗാനങ്ങളും ശ്യാം ധർമ്മന്റെ പശ്ചാത്തല സംഗീതവും ചിത്രത്തിന് കൂടുതൽ മിഴിവേകും. പബ്ലിസിറ്റി ഡിസൈനുകൾ ജിസൻ പോളും പി.ആർ.ഒ സുമേരനുമാണ് കൈകാര്യം ചെയ്യുന്നത്.

The post ധ്യാൻ ശ്രീനിവാസനും മീര വാസുദേവും ഒന്നിക്കുന്ന ‘കല്യാണമരം’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി appeared first on Express Kerala.

Spread the love

New Report

Close