loader image
ഉടുമ്പൻചോലയിൽ ‘ആശാൻ’ ഇറങ്ങില്ല; എം.എം മണിക്ക് സീറ്റില്ല, പകരം കെ.കെ ജയചന്ദ്രൻ

ഉടുമ്പൻചോലയിൽ ‘ആശാൻ’ ഇറങ്ങില്ല; എം.എം മണിക്ക് സീറ്റില്ല, പകരം കെ.കെ ജയചന്ദ്രൻ

സിപിഎം സ്ഥാനാർത്ഥി നിർണ്ണയത്തിൽ അപ്രതീക്ഷിത മാറ്റങ്ങളുമായി സംസ്ഥാന നേതൃത്വം. ഇടുക്കിയിലെ കരുത്തനായ നേതാവും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ കെ.കെ. ജയചന്ദ്രൻ ഇത്തവണ നിയമസഭാ പോരാട്ടത്തിനിറങ്ങും. കഴിഞ്ഞ ദിവസം ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ജയചന്ദ്രനെ മത്സരിപ്പിക്കാൻ ധാരണയായത്.

അതേസമയം, പാർട്ടിയുടെ യുവജന മുഖമായ എം. സ്വരാജ് ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ ഇത്തവണ മത്സരരംഗത്തുണ്ടാകില്ലെന്നാണ് സൂചനകൾ. എം. സ്വരാജ് തൃപ്പൂണിത്തുറയിൽ വീണ്ടും മത്സരിക്കണമെന്ന് എറണാകുളം ജില്ലാ നേതൃത്വം ശക്തമായി ആവശ്യപ്പെട്ടെങ്കിലും, സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് മാറ്റത്തിന് വഴിയൊരുങ്ങുകയാണ്. സ്വരാജിന് പുറമെ പി.കെ. ബിജു, പുത്തലത്ത് ദിനേശൻ, ഇ.പി. ജയരാജൻ എന്നീ മുതിർന്ന സെക്രട്ടേറിയറ്റ് അംഗങ്ങളും ഇത്തവണ തിരഞ്ഞെടുപ്പ് ഗോദയിൽ ഉണ്ടാകാൻ സാധ്യതയില്ല.

The post ഉടുമ്പൻചോലയിൽ ‘ആശാൻ’ ഇറങ്ങില്ല; എം.എം മണിക്ക് സീറ്റില്ല, പകരം കെ.കെ ജയചന്ദ്രൻ appeared first on Express Kerala.

Spread the love
See also  തെലങ്കാനയിൽ കോൺഗ്രസിന്റെ ബുൾഡോസർ രാജ്; ബിജെപിയുടെ തനിപ്പകർപ്പെന്ന് പിണറായി വിജയൻ

New Report

Close