loader image
ശബരിമല സ്വർണക്കൊള്ള! കെ.പി. ശങ്കരദാസിന്റെ ജാമ്യാപേക്ഷയിൽ കോടതി വിധി ഇന്ന്

ശബരിമല സ്വർണക്കൊള്ള! കെ.പി. ശങ്കരദാസിന്റെ ജാമ്യാപേക്ഷയിൽ കോടതി വിധി ഇന്ന്

ബരിമലയിലെ കട്ടിളപ്പാളി, ദ്വാരപാലക വിഗ്രഹങ്ങൾ എന്നിവയിലെ സ്വർണ്ണം മോഷ്ടിച്ചതുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസിന്റെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പ്രസ്താവിക്കും. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ശങ്കരദാസ് ജാമ്യത്തിനായി കോടതിയെ സമീപിച്ചിരിക്കുന്നത്.

അതേസമയം നേരത്തെ ഇദ്ദേഹത്തിന്റെ മെഡിക്കൽ റിപ്പോർട്ടുകൾ കോടതി വിശദമായി പരിശോധിച്ചിരുന്നു. എന്നാൽ, അന്വേഷണം നിർണ്ണായക ഘട്ടത്തിലാണെന്നും പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നുമാണ് പ്രൊസിക്യൂഷന്റെ ശക്തമായ വാദം. ജനുവരി 14-ന് അറസ്റ്റിലായ ശങ്കരദാസിനൊപ്പം കേസിൽ പ്രതികളായ മുൻ ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ ഉൾപ്പെടെയുള്ളവർക്ക് നേരത്തെ ചില കേസുകളിൽ ജാമ്യം ലഭിച്ചിരുന്നെങ്കിലും, മറ്റൊരു ബോർഡ് അംഗമായ എൻ. വിജയകുമാർ ഇപ്പോഴും റിമാൻഡിൽ തുടരുകയാണ്.

The post ശബരിമല സ്വർണക്കൊള്ള! കെ.പി. ശങ്കരദാസിന്റെ ജാമ്യാപേക്ഷയിൽ കോടതി വിധി ഇന്ന് appeared first on Express Kerala.

Spread the love
See also  മാരുതിയുടെ ‘പ്രീമിയം’ കുതിപ്പ്; നെക്സ വിപണിയിൽ റെക്കോർഡ് നേട്ടം

New Report

Close