loader image
പശ്ചിമേഷ്യൻ സംഘർഷം! പ്രവാസികളുടെ സുരക്ഷയിൽ ആശങ്ക; അടിയന്തര നടപടികളുമായി കേന്ദ്ര സർക്കാർ

പശ്ചിമേഷ്യൻ സംഘർഷം! പ്രവാസികളുടെ സുരക്ഷയിൽ ആശങ്ക; അടിയന്തര നടപടികളുമായി കേന്ദ്ര സർക്കാർ

ശ്ചിമേഷ്യയിൽ വർദ്ധിച്ചുവരുന്ന സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ, മേഖലയിലെ ഇന്ത്യൻ പ്രവാസികളുടെ സുരക്ഷ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ സുരക്ഷാ കാര്യങ്ങൾക്കുള്ള കാബിനറ്റ് കമ്മിറ്റി അടിയന്തര യോഗം ചേർന്നു. ഇറാനിലെ ഇസ്രായേൽ-അമേരിക്കൻ സൈനിക നീക്കങ്ങളും തുടർന്നുണ്ടായ ആക്രമണങ്ങളും പ്രവാസികളെ എങ്ങനെ ബാധിക്കുമെന്നത് സംബന്ധിച്ച് യോഗം അതീവ ആശങ്ക രേഖപ്പെടുത്തി. മേഖലയിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാൻ പ്രധാനമന്ത്രി നിർദ്ദേശം നൽകി.

പ്രതിസന്ധിയിലായ ഇന്ത്യൻ പൗരന്മാരെ സഹായിക്കുന്നതിന് ആവശ്യമായ എല്ലാ അടിയന്തര നടപടികളും സ്വീകരിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകി. പ്രത്യേകിച്ച് യാത്ര തടസ്സപ്പെട്ട ഇന്ത്യക്കാർ, പരീക്ഷകൾക്ക് ഹാജരാകേണ്ട വിദ്യാർത്ഥികൾ എന്നിവരുടെ സാഹചര്യം യോഗം പ്രത്യേകമായി വിലയിരുത്തി. യുദ്ധസമാനമായ സാഹചര്യം ഇന്ത്യയുടെ സാമ്പത്തിക, വാണിജ്യ മേഖലകളെയും പ്രവാസികളുടെ തൊഴിലിനെയും എങ്ങനെ ബാധിക്കുമെന്ന കാര്യത്തിലും വിശദമായ ചർച്ചകൾ നടന്നു.

Also Read: ഖമേനിയുടെ മരണം! കശ്മീർ കത്തുന്നു; ലാൽ ചൗക്ക് അടച്ചു, താഴ്‌വരയിൽ ഇന്റർനെറ്റ് റദ്ദാക്കി

സംഘർഷങ്ങൾ എത്രയും വേഗം അവസാനിപ്പിക്കണമെന്നും നയതന്ത്ര ചർച്ചകളിലൂടെ സമാധാന അന്തരീക്ഷം തിരികെ കൊണ്ടുവരണമെന്നും ഇന്ത്യ ഔദ്യോഗികമായി ആവശ്യപ്പെട്ടു. വിദേശകാര്യ മന്ത്രാലയവും എംബസികളും വഴി പ്രവാസികൾക്ക് ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കുമെന്ന് യോഗത്തിന് ശേഷം പുറത്തിറക്കിയ പ്രസ്താവനയിൽ സർക്കാർ വ്യക്തമാക്കി. പശ്ചിമേഷ്യയിലെ ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്നും എംബസികളുടെ നിർദ്ദേശങ്ങൾ കർശനമായി പിന്തുടരണമെന്നും അറിയിച്ചിട്ടുണ്ട്.

See also  വേട്ടക്കാരനെ വിറപ്പിച്ച തിരിച്ചടി!

The post പശ്ചിമേഷ്യൻ സംഘർഷം! പ്രവാസികളുടെ സുരക്ഷയിൽ ആശങ്ക; അടിയന്തര നടപടികളുമായി കേന്ദ്ര സർക്കാർ appeared first on Express Kerala.

Spread the love

New Report

Close