loader image
പരിഹാസത്തിന് തോൽവി കൊണ്ട് മറുപടി! ഒടുവിൽ സഞ്ജുവിന് മുന്നിൽ തലകുനിച്ച് സൂര്യയും സംഘവും

പരിഹാസത്തിന് തോൽവി കൊണ്ട് മറുപടി! ഒടുവിൽ സഞ്ജുവിന് മുന്നിൽ തലകുനിച്ച് സൂര്യയും സംഘവും

ടി20 ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലെ തുടർച്ചയായ വിജയങ്ങളിൽ ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലായിരുന്ന ക്യാപ്റ്റൻ സൂര്യകുമാർ യാദവിനും ഇന്ത്യൻ ടീം മാനേജ്‌മെന്റിനും സൂപ്പർ-8 ഘട്ടത്തിലെ കനത്ത തിരിച്ചടി കണ്ണുതുറപ്പിക്കുന്നു. ടൂർണമെന്റിന് തൊട്ടുമുമ്പ് നടന്ന ന്യൂസിലൻഡ് പരമ്പരയിലെ മോശം പ്രകടനത്തിന്റെ പേരിൽ മലയാളി താരം സഞ്ജു സാംസണെ പ്ലേയിംഗ് ഇലവനിൽ നിന്ന് പൂർണ്ണമായും മാറ്റിനിർത്തിയായിരുന്നു ഇന്ത്യ ഗ്രൂപ്പ് പോരാട്ടങ്ങൾ കളിച്ചത്. ഇടംകൈയൻ ഓപ്പണർമാരായ അഭിഷേക് ശർമ്മയെയും ഇഷാൻ കിഷനെയും എതിരാളികൾ ഓഫ് സ്പിന്നർമാരെ ഉപയോഗിച്ച് തന്ത്രപരമായി പൂട്ടിയപ്പോഴും, വലംകൈയനായ സഞ്ജുവിനെ പരീക്ഷിക്കാൻ ടീം മാനേജ്‌മെന്റ് തയ്യാറായിരുന്നില്ല.

ദക്ഷിണാഫ്രിക്കക്കെതിരായ നിർണ്ണായക മത്സരത്തിന് മുൻപ് സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പരിഹാസത്തോടെയാണ് മറുപടി നൽകിയത്. അഭിഷേകിനെയോ തിലകിനെയോ മാറ്റി സഞ്ജുവിനെ കളിപ്പിക്കണമെന്നാണോ നിങ്ങൾ പറയുന്നത് എന്നായിരുന്നു അന്ന് സൂര്യയുടെ മറുചോദ്യം. എന്നാൽ സൂപ്പർ-8 ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് 76 റൺസിന് തോറ്റതോടെ ഇന്ത്യയുടെ സെമി സാധ്യതകൾ പോലും ത്രിശങ്കുവിലായി. ഇതോടെ മറ്റ് വഴികളില്ലാതെ വലംകൈ-ഇടംകൈ ഓപ്പണിംഗ് പരീക്ഷണത്തിന് ഇന്ത്യ നിർബന്ധിതരായി.

See also  ഫോമോ പോയി, ഇനി ജോമോ കാലം; തിരക്കുകളിൽ നിന്ന് മാറി ‘സമാധാനം’ തേടി ജെൻ സികൾ

Also Read: കോഹ്‌ലിയെ പിന്നിലാക്കി സഞ്ജു സാംസൺ! ലോകകപ്പിലെ ‘ചേസിംഗ്’ രാജാവായി മലയാളി താരം

സിംബാബ്‌വെക്കെതിരായ മത്സരത്തിൽ സഞ്ജുവിനെ ഓപ്പണറായും വിക്കറ്റ് കീപ്പറായും തിരികെ വിളിച്ചു. 15 പന്തിൽ 24 റൺസെടുത്ത് പവർപ്ലേയിൽ ടീമിന് മികച്ച തുടക്കം നൽകാൻ സഞ്ജുവിന് കഴിഞ്ഞു. വലിയ സ്കോർ നേടാനായില്ല എന്ന പേരിൽ ചിലർ വിമർശിച്ചെങ്കിലും, സഞ്ജുവിന്റെ ഇന്നിംഗ്‌സ് മത്സരത്തിലുണ്ടാക്കിയ ഇംപാക്ടിനെ കോച്ച് ഗൗതം ഗംഭീർ പ്രത്യേകം പ്രശംസിച്ചു. ഫോമിലല്ലാത്ത അഭിഷേക് ശർമ്മയ്ക്ക് ക്രീസിൽ നിലയുറപ്പിക്കാൻ സമയം നൽകിയ സഞ്ജുവിന്റെ കളി ടീമിന് വലിയ മുതൽക്കൂട്ടായെന്നാണ് ഗംഭീറിന്റെ വിലയിരുത്തൽ.

The post പരിഹാസത്തിന് തോൽവി കൊണ്ട് മറുപടി! ഒടുവിൽ സഞ്ജുവിന് മുന്നിൽ തലകുനിച്ച് സൂര്യയും സംഘവും appeared first on Express Kerala.

Spread the love

New Report

Close