loader image
ആകാശം കീഴടക്കി അമേരിക്ക; ബി-2 ബോംബറുകളും റീപ്പർ ഡ്രോണുകളും ഇറാൻ അതിർത്തിയിൽ

ആകാശം കീഴടക്കി അമേരിക്ക; ബി-2 ബോംബറുകളും റീപ്പർ ഡ്രോണുകളും ഇറാൻ അതിർത്തിയിൽ

റാനെതിരെയുള്ള സൈനിക നീക്കത്തിൽ അത്യാധുനിക ആയുധങ്ങളുടെയും അത്ഭുതപ്പെടുത്തുന്ന സാങ്കേതികവിദ്യയുടെയും വൻനിരയാണ് അമേരിക്ക അണിനിരത്തിയിരിക്കുന്നത്. ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ എന്ന് പേരിട്ടിരിക്കുന്ന ഈ ദൗത്യത്തിൽ ചാവേർ ഡ്രോണുകൾ, ടോമാഹോക്ക് ക്രൂയിസ് മിസൈലുകൾ, റഡാറുകളുടെ കണ്ണിൽപ്പെടാത്ത സ്റ്റെൽത്ത് ഫൈറ്റർ വിമാനങ്ങൾ എന്നിവ അമേരിക്ക പ്രയോഗിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിൽ ഏറ്റവും ശ്രദ്ധേയമായത് ഇറാനിയൻ മാതൃകയിൽ നിർമ്മിച്ച ചെലവ് കുറഞ്ഞ ‘വൺ-വേ അറ്റാക്ക് ഡ്രോണുകൾ’ ആദ്യമായി ഈ യുദ്ധമുഖത്ത് അമേരിക്ക പരീക്ഷിച്ചു എന്നതാണ്.

റഡാറുകളെ വെട്ടിച്ച് ബോംബാക്രമണം നടത്താൻ ശേഷിയുള്ള ബി-2 സ്റ്റെൽത്ത് ബോംബറുകളും ശത്രുവിന്റെ വാർത്താവിനിമയ സംവിധാനങ്ങൾ തകർക്കുന്ന ഇഎ-18ജി ഇലക്ട്രോണിക് അറ്റാക്ക് വിമാനങ്ങളും ഈ ആക്രമണത്തിൽ നിർണ്ണായക പങ്കുവഹിച്ചു. ശത്രു മിസൈലുകളെ ആകാശത്തുവെച്ച് തന്നെ തകർക്കാൻ ശേഷിയുള്ള ലോകത്തെ ഏറ്റവും മികച്ച പ്രതിരോധ സംവിധാനങ്ങളായ പേട്രിയറ്റും താഡും മേഖലയിൽ സജ്ജമാക്കിയിട്ടുണ്ട്. മിസൈലുകൾ വഹിക്കാൻ ശേഷിയുള്ള എംക്യു 9 റീപ്പർ ഡ്രോണുകളും ഉയർന്ന കൃത്യതയുള്ള ഹിമാഴ്സ് റോക്കറ്റ് സിസ്റ്റവും ആക്രമണത്തിന്റെ തീവ്രത വർദ്ധിപ്പിച്ചു.

See also  പശ്ചിമേഷ്യൻ സംഘർഷം! പ്രവാസികളുടെ സുരക്ഷയിൽ ആശങ്ക; അടിയന്തര നടപടികളുമായി കേന്ദ്ര സർക്കാർ

Also Read:ചർച്ചയ്ക്കില്ലെന്ന് ഇറാൻ; ട്രംപിന്റെ അവകാശവാദങ്ങൾ തള്ളി സുരക്ഷാ മേധാവി, പശ്ചിമേഷ്യ കത്തുന്നു!

ദേശീയ സുരക്ഷാ കാരണങ്ങളാൽ എഐ സ്റ്റാർട്ടപ്പായ ‘ആന്ത്രോപിക്’ (Anthropic)-മായുള്ള സഹകരണം അവസാനിപ്പിക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടതിന് തൊട്ടുപിന്നാലെയാണ് ഈ സൈനിക നീക്കങ്ങൾ നടന്നത് എന്നതും ശ്രദ്ധേയമാണ്. ആണവോർജ്ജത്തിൽ പ്രവർത്തിക്കുന്ന വിമാനവാഹിനിക്കപ്പലുകളും ഗൈഡഡ് മിസൈൽ ഡിസ്ട്രോയറുകളും ഉൾപ്പെടുന്ന വൻ നാവികശക്തിയും പശ്ചിമേഷ്യൻ തീരത്ത് നിലയുറപ്പിച്ചിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം ഔദ്യോഗികമായി വെളിപ്പെടുത്താത്ത ചില രഹസ്യ ആയുധങ്ങളും ഈ ദൗത്യത്തിൽ അമേരിക്ക ഉപയോഗിച്ചുവെന്നാണ് വിവരം.

The post ആകാശം കീഴടക്കി അമേരിക്ക; ബി-2 ബോംബറുകളും റീപ്പർ ഡ്രോണുകളും ഇറാൻ അതിർത്തിയിൽ appeared first on Express Kerala.

Spread the love

New Report

Close