loader image
‘പുലി പതുങ്ങിയിരുന്ന് ആക്രമിക്കുന്നതുപോലെ’; കെ.എസ്.യുവിന്റേത് ആസൂത്രിതമെന്ന് വീണാ ജോർജ്

‘പുലി പതുങ്ങിയിരുന്ന് ആക്രമിക്കുന്നതുപോലെ’; കെ.എസ്.യുവിന്റേത് ആസൂത്രിതമെന്ന് വീണാ ജോർജ്

ണ്ണൂർ റെയിൽവേ സ്റ്റേഷനിൽ തനിക്ക് നേരെ ഉണ്ടായത് വെറും പ്രതിഷേധമല്ലെന്നും മറിച്ച് കൃത്യമായ പ്ലാനിംഗോടെയുള്ള ആക്രമണമാണെന്നും മന്ത്രി വീണാ ജോർജ്. ഇരയെ കാത്തിരിക്കുന്ന പുലി പതുങ്ങിയിരുന്ന് ചാടിവീഴുന്നതുപോലെയാണ് പ്രതിഷേധക്കാർ തനിക്ക് നേരെ വന്നതെന്ന് മന്ത്രി വിവരിച്ചു. കരിങ്കൊടി കാണിക്കാനാണെങ്കിൽ എന്തിനാണ് പോലീസ് വലയം ഭേദിച്ച് അത്രയും അടുത്തെത്തിയത്, ദൂരെ നിന്ന് കരിങ്കൊടി കാണിക്കാമായിരുന്നില്ലേ എന്നും മന്ത്രി ചോദിച്ചു.

നിലവിൽ കഴുത്തിന് പരിക്കേറ്റ് വിശ്രമത്തിലാണ് മന്ത്രി. മുഖത്ത് നീരും, തലകറക്കവും, ചർദ്ദിയും അനുഭവപ്പെടുന്നുണ്ടെന്ന് അവർ പറഞ്ഞു. പുറത്തുവരുന്നത് പ്രതിഷേധക്കാർ തന്നെ പകർത്തിയ ദൃശ്യങ്ങളാണ്. അതിൽപ്പോലും ഒരാൾ തന്റെ അടുത്തേക്ക് അതിക്രമിച്ചു വരുന്നത് വ്യക്തമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. “ഒരുകൂട്ടം ആളുകൾ ആക്രമിച്ചിട്ട്, അതിനെക്കുറിച്ച് എനിക്ക് തന്നെ ഇത്തരത്തിൽ വിശദീകരിക്കേണ്ടി വരുന്നത് വലിയ കഷ്ടമാണ്.” – മന്ത്രി പറഞ്ഞു.

The post ‘പുലി പതുങ്ങിയിരുന്ന് ആക്രമിക്കുന്നതുപോലെ’; കെ.എസ്.യുവിന്റേത് ആസൂത്രിതമെന്ന് വീണാ ജോർജ് appeared first on Express Kerala.

Spread the love
See also  നാഗ്പൂരിലെ സ്ഫോടകവസ്തു ഫാക്ടറിയിൽ വൻ സ്ഫോടനം! 17 മരണം, 18 പേർക്ക് പരിക്ക്

New Report

Close