loader image
ജഡ്ജി ഹണി എം. വർഗീസിനെതിരെ കോടതിയലക്ഷ്യ നടപടി; അഡ്വക്കേറ്റ് ജനറലിന് അപേക്ഷ നൽകി ടി.ബി. മിനി

ജഡ്ജി ഹണി എം. വർഗീസിനെതിരെ കോടതിയലക്ഷ്യ നടപടി; അഡ്വക്കേറ്റ് ജനറലിന് അപേക്ഷ നൽകി ടി.ബി. മിനി

ടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ കോടതി ജഡ്ജിയായിരുന്ന ഹണി എം. വർഗീസിനെതിരെ നിയമനടപടിയുമായി അതിജീവിതയുടെ അഭിഭാഷക അഡ്വ. ടി.ബി. മിനി. ജഡ്ജി നടത്തിയ ചില വ്യക്തിപരമായ പരാമർശങ്ങൾ തനിക്ക് വലിയ മാനസിക പ്രയാസമുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയലക്ഷ്യ നടപടികൾക്കായി അഡ്വക്കേറ്റ് ജനറലിനെ സമീപിച്ചിരിക്കുന്നത്.

കേസിന്റെ വിധിക്ക് ശേഷം കോടതിയലക്ഷ്യ ഹർജികൾ പരിഗണിക്കുന്നതിനിടെ ജഡ്ജി ഹണി എം. വർഗീസ് നടത്തിയ ചില പരാമർശങ്ങളാണ് പരാതിക്ക് ആധാരം. അഭിഭാഷക കോടതിയിലിരുന്ന് ഉറങ്ങുകയായിരുന്നുവെനന്നായിരുന്നു ആരോപണം. പത്ത് ദിവസത്തിൽ താഴെ മാത്രമാണ് കോടതിയിൽ ഹാജരായതെന്നും, വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ചു എന്ന ആരോപണവും ജഡ്ജി ഉന്നയിച്ചിരുന്നു.

Also Read: ശബരിമല യുവതി പ്രവേശം! എതിർക്കാൻ ബോർഡ്

നേരത്തെ ഈ വിഷയത്തിൽ ചീഫ് ജസ്റ്റിസിന് പരാതി നൽകിയിരുന്നെങ്കിലും അതിൽ തീരുമാനമാകാത്ത സാഹചര്യത്തിലാണ് അഡ്വക്കേറ്റ് ജനറലിന് അപേക്ഷ നൽകിയത്. നിലവിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായിരുന്ന ഹണി എം. വർഗീസിനെ അവിടെ നിന്നും സ്ഥലം മാറ്റിയിട്ടുണ്ട്.

The post ജഡ്ജി ഹണി എം. വർഗീസിനെതിരെ കോടതിയലക്ഷ്യ നടപടി; അഡ്വക്കേറ്റ് ജനറലിന് അപേക്ഷ നൽകി ടി.ബി. മിനി appeared first on Express Kerala.

See also  “ദുരന്തബാധിതർ കളക്ടർക്ക് സ്വന്തം കുടുംബാംഗങ്ങൾ”; മന്ത്രി കെ രാജൻ
Spread the love

New Report

Close