loader image
“ആ കുട്ടിയെ കണ്ടിരിക്കാൻ നല്ല രസമാണ്”; നസ്രിയയെക്കുറിച്ചും ഫഹദിനെക്കുറിച്ചും ഉർവശി മനസ്സ് തുറക്കുന്നു

“ആ കുട്ടിയെ കണ്ടിരിക്കാൻ നല്ല രസമാണ്”; നസ്രിയയെക്കുറിച്ചും ഫഹദിനെക്കുറിച്ചും ഉർവശി മനസ്സ് തുറക്കുന്നു

ലയാള സിനിമയിലെ എക്കാലത്തെയും പ്രിയതാരം ഉർവശി പുതിയ തലമുറയിലെ താരങ്ങളെക്കുറിച്ച് മനസ്സ് തുറക്കുന്നു. നസ്രിയയുടെ അഭിനയപാടവത്തെക്കുറിച്ചും ഫഹദ് ഫാസിലിന്റെ സിനിമാ തെരഞ്ഞെടുപ്പുകളെക്കുറിച്ചും താരം പങ്കുവെച്ച വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാവുകയാണ്.

നസ്രിയ സിനിമയിൽ കുറച്ചുകൂടി സജീവമായി നിന്നിരുന്നെങ്കിൽ മലയാളത്തിലെ ഏറ്റവും മികച്ച നായികമാരിൽ ഒരാളാകുമായിരുന്നു എന്ന് ഉർവശി അഭിപ്രായപ്പെടുന്നു. മോഡേൺ വേഷങ്ങളും നാടൻ വേഷങ്ങളും ഒരുപോലെ ഇണങ്ങുന്ന സ്മാർട്ട് ആയ നടിയാണ് നസ്രിയ. ‘ഓം ശാന്തി ഓശാന’, ‘ബാംഗ്ലൂർ ഡെയ്‌സ്’ തുടങ്ങിയ സിനിമകളിൽ നസ്രിയയെ കണ്ടുകൊണ്ടിരിക്കാൻ തന്നെ ഒരു പ്രത്യേക രസമാണ്. നസ്രിയ ഇപ്പോൾ സിനിമയിൽ അത്ര സജീവമല്ലാത്തതിൽ തനിക്ക് ചെറിയ വിഷമമുണ്ടെന്നും ഉർവശി കൂട്ടിച്ചേർത്തു.

Also Read: ‘വിദ്യാഭ്യാസമില്ലാത്തതുകൊണ്ടല്ല ഞാൻ കുടുങ്ങിയത്’; പ്രിയദർശന്റെ പരാമർശത്തിന് മറുപടിയുമായി രാജ്‌പാൽ യാദവ്

ഫഹദ് ഫാസിലിന്റെ അഭിനയരീതിയോടും നിലപാടുകളോടും തനിക്ക് വലിയ മതിപ്പാണെന്ന് ഉർവശി പറയുന്നു. വെറുമൊരു ഹീറോ ആകാൻ വേണ്ടിയുള്ള വേഷങ്ങളല്ല ഫഹദ് തിരഞ്ഞെടുക്കുന്നത്. രൂപമാറ്റങ്ങൾ വരുത്തി ഹീറോ ചമയാൻ താരം ശ്രമിക്കാറില്ല. ഞാൻ ഇങ്ങനെയാണ്, വ്യത്യസ്തമായ വേഷങ്ങൾ മനോഹരമായി ചെയ്യും എന്ന ഫഹദിന്റെ നിലപാട് തന്റെ നിലപാടിന് സമാനമാണെന്നും അതുകൊണ്ട് തന്നെ ഫഹദിനെ ഒരുപാട് ഇഷ്ടമാണെന്നും ഉർവശി പറഞ്ഞു.

See also  ആവേശം വിതറാൻ ‘രാവണപ്രഭു’ വീണ്ടും വരുന്നു; മാർച്ച് 6 മുതൽ തിയേറ്ററുകളിൽ

The post “ആ കുട്ടിയെ കണ്ടിരിക്കാൻ നല്ല രസമാണ്”; നസ്രിയയെക്കുറിച്ചും ഫഹദിനെക്കുറിച്ചും ഉർവശി മനസ്സ് തുറക്കുന്നു appeared first on Express Kerala.

Spread the love

New Report

Close