loader image
വാട്‌സ്ആപ്പിൽ ഇനി പരസ്യക്കാലം! സ്റ്റാറ്റസുകളിലും ചാനലുകളിലും ‘പ്രമോട്ടഡ്’ ഉള്ളടക്കങ്ങൾ വരുന്നു

വാട്‌സ്ആപ്പിൽ ഇനി പരസ്യക്കാലം! സ്റ്റാറ്റസുകളിലും ചാനലുകളിലും ‘പ്രമോട്ടഡ്’ ഉള്ളടക്കങ്ങൾ വരുന്നു

ലോകമെങ്ങുമുള്ള വാട്‌സ്ആപ്പ് ഉപയോക്താക്കൾക്കായി പുതിയ പരസ്യ സംവിധാനങ്ങൾ അവതരിപ്പിച്ച് മെറ്റ. ‘പ്രമോട്ടഡ് ചാനലുകൾ’, ‘സ്റ്റാറ്റസ് പരസ്യങ്ങൾ’ എന്നിവ ആഗോളതലത്തിൽ ലഭ്യമാക്കിയതായി കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ബിസിനസ് സ്ഥാപനങ്ങൾക്കും ബ്രാൻഡുകൾക്കും കൂടുതൽ ഉപയോക്താക്കളിലേക്ക് എത്താനും, ഉപയോക്താക്കൾക്ക് പുതിയ സേവനങ്ങൾ എളുപ്പത്തിൽ കണ്ടെത്താനും ഈ ഫീച്ചർ സഹായിക്കുമെന്ന് വാട്‌സ്ആപ്പ് വ്യക്തമാക്കുന്നു. നിലവിൽ എക്സ് പ്ലാറ്റ്‌ഫോം വഴിയാണ് കമ്പനി ഈ മാറ്റം സ്ഥിരീകരിച്ചത്.

വാട്‌സ്ആപ്പിലെ ‘അപ്‌ഡേറ്റ്‌സ്’ ടാബിലായിരിക്കും പ്രധാനമായും ഈ പരസ്യങ്ങൾ പ്രത്യക്ഷപ്പെടുക. സ്റ്റാറ്റസുകൾക്കിടയിൽ കാണുന്ന പരസ്യങ്ങൾ സാധാരണ സ്റ്റാറ്റസുകളെപ്പോലെ തന്നെ സ്വൈപ്പ് ചെയ്ത് ഒഴിവാക്കാൻ സാധിക്കും. വ്യക്തിഗത ചാറ്റുകളെയോ കോളുകളെയോ ഈ പരസ്യങ്ങൾ ബാധിക്കില്ലെന്നും അവ എപ്പോഴും എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് ആയി തുടരുമെന്നും കമ്പനി ഉറപ്പുനൽകുന്നു. കൂടാതെ, ഇഷ്ടമില്ലാത്ത പരസ്യങ്ങൾ മറയ്ക്കാനോ പരസ്യദാതാക്കളെ ബ്ലോക്ക് ചെയ്യാനോ ഉള്ള നിയന്ത്രണവും ഉപയോക്താക്കൾക്ക് നൽകിയിട്ടുണ്ട്. യൂറോപ്പ് ഉൾപ്പെടെയുള്ള തിരഞ്ഞെടുത്ത രാജ്യങ്ങളിൽ പരസ്യങ്ങളില്ലാത്ത പ്രീമിയം സബ്‌സ്‌ക്രിപ്ഷൻ ഓപ്ഷനും വാട്‌സ്ആപ്പ് ആലോചിക്കുന്നുണ്ട്.

Also Read: ക്യാമറ വിപ്ലവവുമായി ഷവോമി 17 അൾട്ര ആഗോള വിപണിയിൽ! 200MP പെരിസ്കോപ്പ് ലെൻസും കരുത്തുറ്റ ഫീച്ചറുകളും

See also  കാർ വിപണിയിൽ വസന്തം! ഡസ്റ്റർ മുതൽ വി-ക്ലാസ് വരെ; മാർച്ചിൽ വരുന്നത് വമ്പൻ മാറ്റങ്ങൾ

പരസ്യങ്ങൾക്ക് പുറമെ, ഗ്രൂപ്പ് ചാറ്റുകളിൽ പുതിയതായി ചേരുന്നവർക്കായി ‘ഗ്രൂപ്പ് ചാറ്റ് ഹിസ്റ്ററി’ എന്ന ഫീച്ചറും വാട്‌സ്ആപ്പ് അവതരിപ്പിച്ചു. പുതിയ അംഗങ്ങൾക്ക് പഴയ സന്ദേശങ്ങൾ മനസ്സിലാക്കാൻ സഹായിക്കുന്നതിനായി 25 മുതൽ 100 സന്ദേശങ്ങൾ വരെ ഷെയർ ചെയ്യാൻ ഗ്രൂപ്പ് അഡ്മിൻമാർക്ക് ഇനി സാധിക്കും. സന്ദേശങ്ങൾ പങ്കുവെക്കുമ്പോൾ ഗ്രൂപ്പിലെ എല്ലാവർക്കും നോട്ടിഫിക്കേഷൻ ലഭിക്കുമെന്നതും സമയവും അയച്ചയാളുടെ വിവരവും വ്യക്തമായി കാണിക്കുമെന്നതും ഇതിന്റെ പ്രത്യേകതയാണ്.

The post വാട്‌സ്ആപ്പിൽ ഇനി പരസ്യക്കാലം! സ്റ്റാറ്റസുകളിലും ചാനലുകളിലും ‘പ്രമോട്ടഡ്’ ഉള്ളടക്കങ്ങൾ വരുന്നു appeared first on Express Kerala.

Spread the love

New Report

Close