
നിങ്ങൾ ഒരു പുതിയ സ്കൂട്ടർ വാങ്ങാൻ ആലോചിക്കുന്നുണ്ടോ? എങ്കിൽ മൈലേജിനൊപ്പം തന്നെ പ്രധാനമാണ് മികച്ച വാറന്റി കാലാവധിയും. ദൈനംദിന ഉപയോഗത്തിന് വിശ്വസിക്കാവുന്നതും മികച്ച വാറന്റി ആനുകൂല്യങ്ങൾ നൽകുന്നതുമായ അഞ്ച് ജനപ്രിയ സ്കൂട്ടറുകളെ പരിചയപ്പെടാം.
ഹോണ്ട ആക്ടിവ 110
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ആക്ടിവയ്ക്ക് 3 വർഷം അല്ലെങ്കിൽ 36,000 കിലോമീറ്റർ സ്റ്റാൻഡേർഡ് വാറന്റി ഹോണ്ട നൽകുന്നുണ്ട്. എന്നാൽ ഇതിലുപരിയായി, ‘എക്സ്റ്റെൻഡഡ് വാറന്റി’ വഴി കവറേജ് 10 വർഷം വരെ ദീർഘിപ്പിക്കാൻ സാധിക്കും എന്നത് ആക്ടിവയുടെ വലിയൊരു പ്ലസ് പോയിന്റാണ്.
സുസുക്കി ആക്സസ് 125
മികച്ച പെർഫോമൻസ് നൽകുന്ന ആക്സസിന് 2 വർഷം അല്ലെങ്കിൽ 24,000 കിലോമീറ്റർ സ്റ്റാൻഡേർഡ് വാറന്റി ലഭിക്കും. ഉപഭോക്താക്കൾക്ക് താൽപ്പര്യമുണ്ടെങ്കിൽ ചെറിയൊരു തുക അധികം നൽകി ഇത് 10 വർഷം വരെ ദീർഘിപ്പിക്കാവുന്നതാണ്.
Also Read: മാറ്റങ്ങളുമായി പുത്തൻ ഫോർച്യൂണർ; ഹിലക്‌സ് മോഡൽ ലുക്കും എഡിഎഎസും ഉൾപ്പെടെ അഞ്ച് വമ്പൻ അപ്‌ഡേറ്റുകൾ!
സുസുക്കി ബർഗ്മാൻ ഒരു മാക്സി-സ്കൂട്ടർ
ലുക്കുള്ള ബർഗ്മാനും ആക്സസിനെപ്പോലെ തന്നെ 2 വർഷത്തെ സ്റ്റാൻഡേർഡ് വാറന്റിയാണ് വാഗ്ദാനം ചെയ്യുന്നത്. ഏകദേശം ₹1,800 രൂപയോളം അധികം നൽകിയാൽ 10 വർഷത്തെ എക്സ്റ്റൻഡഡ് വാറന്റി ഇതിനും സ്വന്തമാക്കാം.
ടിവിഎസ് ജൂപ്പിറ്റർ 110
കുടുംബങ്ങൾക്കും യുവാക്കൾക്കും ഒരുപോലെ പ്രിയപ്പെട്ട ജൂപ്പിറ്ററിന് 2 വർഷം അല്ലെങ്കിൽ 24,000 കിലോമീറ്റർ സ്റ്റാൻഡേർഡ് വാറന്റി ലഭിക്കും. ടിവിഎസിന്റെ 110 സിസിക്ക് മുകളിലുള്ള എല്ലാ മോഡലുകൾക്കും 5 വർഷം വരെ വിപുലീകൃത വാറന്റി പാക്കേജുകൾ കമ്പനി നൽകുന്നുണ്ട്.
ഹീറോ ഡെസ്റ്റിനി 110
വാറന്റിയുടെ കാര്യത്തിൽ ഹീറോയാണ് മുന്നിൽ. യാതൊരു അധിക തുകയുമില്ലാതെ തന്നെ 5 വർഷം അല്ലെങ്കിൽ 50,000 കിലോമീറ്റർ എന്ന മികച്ച സ്റ്റാൻഡേർഡ് വാറന്റി ഹീറോ ഡെസ്റ്റിനിക്ക് ലഭിക്കും. ഹീറോയുടെ ഭൂരിഭാഗം സ്കൂട്ടറുകൾക്കും ഈ ആനുകൂല്യം ലഭ്യമാണ്.
The post കീശ കീറാതെ ഓടിക്കാം! ആക്ടിവയും ജൂപ്പിറ്ററും ഡെസ്റ്റിനിയും; ഇതാ മികച്ച വാറന്റിയുള്ള സ്കൂട്ടറുകൾ appeared first on Express Kerala.



