loader image
നേരിട്ടറിയാം വാഹനങ്ങളെ; റോഡ് സുരക്ഷയിൽ ഇനി വിദ്യാർത്ഥികളും ‘കെഡേറ്റുകൾ’

നേരിട്ടറിയാം വാഹനങ്ങളെ; റോഡ് സുരക്ഷയിൽ ഇനി വിദ്യാർത്ഥികളും ‘കെഡേറ്റുകൾ’

പാലക്കാട്: റോഡ് സുരക്ഷയും സുരക്ഷിത യാത്രയും ലക്ഷ്യമിട്ട് വിദ്യാർത്ഥികൾക്കായി മോട്ടോർ വാഹന വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും കൈകോർക്കുന്നു. ‘റോഡ് സേഫ്റ്റി കെഡേറ്റ്’ എന്ന പദ്ധതിയിലൂടെ വാഹനങ്ങളുടെ സാങ്കേതിക വശങ്ങൾ നേരിട്ട് പഠിക്കാനും ഗതാഗത നിയന്ത്രണത്തിൽ പങ്കാളികളാകാനും വിദ്യാർത്ഥികൾക്ക് അവസരമൊരുങ്ങും.

കെ.എസ്.ആർ.ടി.സി വർക്ക്‌ഷോപ്പുകൾ വഴി വാഹനങ്ങളുടെ എൻജിൻ ഉൾപ്പെടെയുള്ള സാങ്കേതിക കാര്യങ്ങൾ വിദ്യാർത്ഥികൾക്ക് നേരിട്ട് കണ്ടു മനസ്സിലാക്കാം. പരിശീലനം ലഭിക്കുന്ന കെഡേറ്റുകൾക്ക് സ്വന്തം സ്കൂൾ പരിസരത്തെ ഗതാഗതം നിയന്ത്രിക്കാനുള്ള ചുമതലയുണ്ടാകും. റോഡ് സുരക്ഷയ്ക്ക് പുറമെ ട്രോമാ കെയർ, പ്രഥമ ശുശ്രൂഷ, ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ, നീന്തൽ എന്നിവയിലും വിദ്യാർഥികൾക്ക് പരിശീലനം നൽകും. 8, 9, 11 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാണ് പദ്ധതിയിൽ ചേരാൻ അവസരം.

Also Read: ആഗോള അയ്യപ്പ സംഗമം; കണക്കുകൾ കോടതി നേരിട്ട് പരിശോധിക്കും

പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് 10 മാർക്ക് ഗ്രേസ് മാർക്കായി ലഭിക്കും. കൂടാതെ മോട്ടോർ വാഹന വകുപ്പിന്റെ സർട്ടിഫിക്കറ്റും നൽകും. ആദ്യഘട്ടത്തിൽ ഒരു വിദ്യാഭ്യാസ ജില്ലയിൽ ഒരു സ്കൂളിലായിരിക്കും പദ്ധതി നടപ്പിലാക്കുക. 30 കുട്ടികൾക്കാണ് പ്രവേശനം നൽകുന്നത്. ഇതിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും തുല്യ പ്രാധാന്യം ഉറപ്പാക്കും.

See also  അയൽക്കാരോട് കളി വേണ്ട, ഇറാന് യുഎഇയുടെ കനത്ത താക്കീത്; കണക്കുകൂട്ടലുകൾ തെറ്റിയാൽ ഒറ്റപ്പെടുത്തും!

The post നേരിട്ടറിയാം വാഹനങ്ങളെ; റോഡ് സുരക്ഷയിൽ ഇനി വിദ്യാർത്ഥികളും ‘കെഡേറ്റുകൾ’ appeared first on Express Kerala.

Spread the love

New Report

Close