loader image
സൗദിയിൽ ഇറാന്റെ ഡ്രോൺ ആക്രമണശ്രമം; പ്രിൻസ് സുൽത്താൻ എയർ ബേസിനു നേരെ വന്ന അഞ്ച് ഡ്രോണുകളും തകർത്തു

സൗദിയിൽ ഇറാന്റെ ഡ്രോൺ ആക്രമണശ്രമം; പ്രിൻസ് സുൽത്താൻ എയർ ബേസിനു നേരെ വന്ന അഞ്ച് ഡ്രോണുകളും തകർത്തു

സൗദി അറേബ്യയിലെ സൈനിക താവളങ്ങളെയും എണ്ണശുദ്ധീകരണ ശാലകളെയും ലക്ഷ്യമിട്ട് ഇറാന്റെ ഭാഗത്തുനിന്ന് വീണ്ടും ഡ്രോൺ ആക്രമണശ്രമം ഉണ്ടായിരിക്കുകയാണ്. പ്രിൻസ് സുൽത്താൻ എയർ ബേസിനു നേരെ അഞ്ച് ഡ്രോണുകൾ ഉപയോഗിച്ച് നടത്തിയ ആക്രമണം സൗദി പ്രതിരോധ സേന വിജയകരമായി പരാജയപ്പെടുത്തി.

ഡ്രോണുകൾ എയർ ബേസിനുള്ളിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് തന്നെ വെടിവെച്ചിട്ടതിനാൽ വലിയ അപകടങ്ങൾ ഒഴിവായതായും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും സൗദി വാർത്താ ഏജൻസി അറിയിച്ചു.

Also Read: ആയത്തുല്ല ഖമേനിയുടെ ആ സന്ദേശം വൈറൽ! ഒരു കോടിയിലധികം പേർ വായിച്ച എക്‌സ് പോസ്റ്റ്

സൈനിക താവളത്തിന് പുറമെ സൗദി അരാംകോയുടെ റിഫൈനറിക്ക് നേരെയും ഡ്രോൺ ആക്രമണമുണ്ടായി. രണ്ട് ഡ്രോണുകൾ ഉപയോഗിച്ച് നടത്തിയ ഈ ആക്രമണ ശ്രമം പരാജയപ്പെടുത്തിയതായി സൗദി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി റിഫൈനറിയുടെ പ്രവർത്തനം നിലവിൽ താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സൗദിക്ക് നേരെ ഇറാൻ ആക്രമണങ്ങൾ ശക്തമാക്കി വരികയാണെന്നും ഇതുവരെ തൊണ്ണൂറിലധികം മിസൈലുകൾ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തകർത്തതായും ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലിക്കി വ്യക്തമാക്കി.

See also  ”ഞാൻ മരണപ്പെട്ടാലും വിപ്ലവം തുടരും” മരണത്തിന് ആഴ്ചകൾക്ക് മുൻപ് ഖമേനി നൽകിയ ആ വികാരഭരിത സന്ദേശം

The post സൗദിയിൽ ഇറാന്റെ ഡ്രോൺ ആക്രമണശ്രമം; പ്രിൻസ് സുൽത്താൻ എയർ ബേസിനു നേരെ വന്ന അഞ്ച് ഡ്രോണുകളും തകർത്തു appeared first on Express Kerala.

Spread the love

New Report

Close