loader image
യാത്രക്കാരെ നാട്ടിലെത്തിക്കാൻ പ്രത്യേക വിമാനങ്ങളുമായി ഇത്തിഹാദ്; അബുദാബിയിൽ നിന്ന് മുംബൈയിലേക്കും സർവീസ്

യാത്രക്കാരെ നാട്ടിലെത്തിക്കാൻ പ്രത്യേക വിമാനങ്ങളുമായി ഇത്തിഹാദ്; അബുദാബിയിൽ നിന്ന് മുംബൈയിലേക്കും സർവീസ്

ദുബായ്: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയെത്തുടർന്ന് വ്യോമാതിർത്തികൾ അടച്ചതോടെ വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങിപ്പോയ യാത്രക്കാരെ നാട്ടിലെത്തിക്കാൻ പ്രത്യേക സർവീസുകളുമായി ഇത്തിഹാദ് എയർവേയ്‌സ്.

അബുദാബിയിൽനിന്ന് മുംബൈ ഉൾപ്പെടെയുള്ള പ്രമുഖ നഗരങ്ങളിലേക്കാണ് ഇത്തിഹാദ് പ്രത്യേക വിമാനങ്ങൾ അയക്കുന്നത്. മുംബൈയിലേക്കുള്ള വിമാനം ഇതിനോടകം അബുദാബിയിൽനിന്ന് പുറപ്പെട്ടു കഴിഞ്ഞു. മുംബൈയ്ക്ക് പുറമെ പാരീസ്, ആംസ്റ്റർഡാം, ലണ്ടൻ, കറാച്ചി, ദമ്മാം, മോസ്‌കോ, ഹോങ്കോങ് എന്നിവിടങ്ങളിലേക്കും ഇത്തിഹാദ് എയർവേയ്‌സ് പ്രത്യേക സർവീസുകൾ നടത്തുന്നുണ്ട്.

Also Read:സൗദിയിൽ ഇറാന്റെ ഡ്രോൺ ആക്രമണശ്രമം; പ്രിൻസ് സുൽത്താൻ എയർ ബേസിനു നേരെ വന്ന അഞ്ച് ഡ്രോണുകളും തകർത്തു

ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാൻ ആക്രമണം ആരംഭിച്ച പശ്ചാത്തലത്തിൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി യുഎഇ, കുവൈത്ത്, ഖത്തർ, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ വ്യോമാതിർത്തികൾ അടച്ചിരുന്നു. ഇതോടെ അന്താരാഷ്ട്ര തലത്തിൽ നൂറുകണക്കിന് വിമാന സർവീസുകൾ റദ്ദാക്കപ്പെടുകയും ആയിരക്കണക്കിന് യാത്രക്കാർ വിമാനത്താവളങ്ങളിൽ കുടുങ്ങുകയും ചെയ്തു. ഈ പ്രതിസന്ധി പരിഹരിക്കാനാണ് ഇപ്പോൾ പ്രത്യേക വിമാനങ്ങൾ രംഗത്തിറക്കിയിരിക്കുന്നത്.

The post യാത്രക്കാരെ നാട്ടിലെത്തിക്കാൻ പ്രത്യേക വിമാനങ്ങളുമായി ഇത്തിഹാദ്; അബുദാബിയിൽ നിന്ന് മുംബൈയിലേക്കും സർവീസ് appeared first on Express Kerala.

See also  ആയുർവേദ ഫാർമസിയുടെ മറവിൽ ലഹരിവിൽപ്പന; തൃശൂരിൽ 21 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
Spread the love

New Report

Close