loader image
‘ഇത് ഇറാഖല്ല, അനന്തമായ യുദ്ധവുമല്ല’; ഇറാന് നേരെയുള്ള ആക്രമണത്തിൽ വിശദീകരണവുമായി അമേരിക്കൻ പ്രതിരോധ സെക്രട്ടറി

‘ഇത് ഇറാഖല്ല, അനന്തമായ യുദ്ധവുമല്ല’; ഇറാന് നേരെയുള്ള ആക്രമണത്തിൽ വിശദീകരണവുമായി അമേരിക്കൻ പ്രതിരോധ സെക്രട്ടറി

റാനെതിരെ നിലവിൽ നടത്തിവരുന്ന സൈനിക നീക്കം ഇറാഖ് അധിനിവേശം പോലെയുള്ള നീണ്ടുനിൽക്കുന്ന ഒന്നല്ലെന്ന് അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്. ഇറാന്റെ സൈനിക ശേഷിയും ആണവ മോഹങ്ങളും തകർക്കുക എന്ന ലക്ഷ്യത്തോടെയുള്ള നിർണ്ണായകമായ ഒരു പ്രചാരണമാണിതെന്ന് അദ്ദേഹം വ്യക്തമാക്കി. അമേരിക്ക മറ്റൊരു ‘ഇറാഖ് മോഡൽ’ ചതുപ്പുനിലത്തിലേക്ക് കടക്കുകയാണെന്ന വാദങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞു.

ഇത് അനന്തമായി നീളുന്ന ഒരു യുദ്ധമല്ലെന്നും മറിച്ച് വളരെ കൃത്യതയോടെയുള്ള ശക്തമായ ആക്രമണമാണെന്നും പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞു. ഇറാന്റെ ഭാഗത്തുനിന്നുണ്ടാകുന്ന വെല്ലുവിളികൾ ഇനി സഹിക്കാനാവില്ല. ആഗോള കപ്പൽ പാതകളെ ലക്ഷ്യം വയ്ക്കുന്നതും, ബാലിസ്റ്റിക് മിസൈലുകളുടെയും കൊലയാളി ഡ്രോണുകളുടെയും വൻ ശേഖരം കെട്ടിപ്പടുക്കുന്നതും, ആണവായുധങ്ങൾക്കായുള്ള അവരുടെ പരിശ്രമങ്ങളും വലിയ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്. അതുകൊണ്ട് തന്നെ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ ഇറാനെ നേരിടുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read:ഖമേനിയുടെ ഭാര്യ കൊല്ലപ്പെട്ടു; മൻസൂരേ ഖോജസ്തേയുടെ മരണം സ്ഥിരീകരിച്ച് ഇറാൻ മാധ്യമങ്ങൾ

ഭരണമാറ്റം ലക്ഷ്യം വെച്ചുള്ള യുദ്ധമാണിതെന്ന പ്രചാരണങ്ങളെയും അദ്ദേഹം തള്ളി. എന്നാൽ, നിലവിലെ സാഹചര്യത്തിൽ ഭരണകൂടത്തിന് മാറ്റം വന്നിട്ടുണ്ടെന്നും അത് ലോകത്തിന് ഗുണകരമാണെന്നും അദ്ദേഹം പറഞ്ഞു. പരമ്പരാഗത സൈനിക ശക്തിക്ക് പിന്നിൽ അവരുടെ ആണവ അഭിലാഷങ്ങൾ ഒളിപ്പിച്ചുവെക്കാനാണ് ഇറാൻ ശ്രമിച്ചതെന്നും അമേരിക്കൻ പ്രതിരോധ സെക്രട്ടറി കുറ്റപ്പെടുത്തി.

See also  വിടവാങ്ങൽ മത്സരത്തിൽ അഴിഞ്ഞാട്ടം; ഇന്ത്യയ്‌ക്കെതിരെ 158 റൺസുമായി അലീസ ഹീലി

The post ‘ഇത് ഇറാഖല്ല, അനന്തമായ യുദ്ധവുമല്ല’; ഇറാന് നേരെയുള്ള ആക്രമണത്തിൽ വിശദീകരണവുമായി അമേരിക്കൻ പ്രതിരോധ സെക്രട്ടറി appeared first on Express Kerala.

Spread the love

New Report

Close