loader image
യുദ്ധമുഖത്ത് ഇന്ത്യക്കാർക്ക് കാവലായി മോദി! ജോർദാൻ രാജാവുമായി സംസാരിച്ചു, പ്രവാസികളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല

യുദ്ധമുഖത്ത് ഇന്ത്യക്കാർക്ക് കാവലായി മോദി! ജോർദാൻ രാജാവുമായി സംസാരിച്ചു, പ്രവാസികളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല

ശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിൽ ഇന്ത്യയുടെ ആശങ്കയും നിലപാടും വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി നയതന്ത്ര നീക്കങ്ങൾ ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമനുമായി അദ്ദേഹം ടെലിഫോണിൽ സംസാരിച്ചു. മിഡിൽ ഈസ്റ്റിലെ സമാധാനത്തിന് ഇന്ത്യയുടെ പൂർണ്ണ പിന്തുണ അറിയിച്ച പ്രധാനമന്ത്രി, നിലവിലെ സംഘർഷാവസ്ഥയിൽ ആഴത്തിലുള്ള ആശങ്ക രേഖപ്പെടുത്തി.

ജോർദാനിലെ ഇന്ത്യൻ സമൂഹത്തിന് നൽകുന്ന കരുതലിന് അബ്ദുള്ള രണ്ടാമൻ രാജാവിന് മോദി നന്ദി പറഞ്ഞു. “മേഖലയിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളിൽ ഞങ്ങളുടെ ആശങ്ക അറിയിച്ചു. ജോർദാനിലെ ജനങ്ങളുടെ സമാധാനത്തിനും സുരക്ഷയ്ക്കും ഇന്ത്യയുടെ പിന്തുണ ആവർത്തിക്കുന്നു,” എന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു.

Also Read: ഖത്തറിന് കാവലായി റഷ്യൻ പിന്തുണ! എന്ത് സഹായത്തിനും കൂടെയുണ്ട്; ഖത്തർ അമീറിനെ വിളിച്ച് പുടിൻ

ഗൾഫ് നേതാക്കളുമായി നിരന്തര സമ്പർക്കം

യുദ്ധം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ പശ്ചിമേഷ്യൻ രാജ്യങ്ങളിലെ ഭരണാധികാരികളുമായി പ്രധാനമന്ത്രി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫ, യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരുമായി അദ്ദേഹം ചർച്ചകൾ നടത്തി. ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും പ്രശ്നപരിഹാരം കാണണമെന്നാണ് ഇന്ത്യയുടെ ആഹ്വാനം. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായും അദ്ദേഹം സംസാരിച്ചിരുന്നു.

See also  സാധാരണക്കാരിലെ അസാധാരണ സൈന്യം! അടിച്ചമർത്തപ്പെട്ടവരുടെ സേനയോ അതോ ഭരണകൂടത്തിന്റെ ആയുധമോ? ബാസിജിനെക്കുറിച്ച് ലോകമറിയാത്തത്…

സുരക്ഷാ സമിതി യോഗം

പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന സുരക്ഷാകാര്യ മന്ത്രിസഭാ സമിതി യോഗം പശ്ചിമേഷ്യയിലെ സാഹചര്യം വിലയിരുത്തി. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കർ, എൻഎസ്എ അജിത് ഡോവൽ തുടങ്ങിയ ഉന്നതർ പങ്കെടുത്ത യോഗത്തിൽ പ്രവാസികളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നൽകിയത്. മേഖലയിലെ വൻതോതിലുള്ള ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ യോഗത്തിൽ തീരുമാനമായി.

The post യുദ്ധമുഖത്ത് ഇന്ത്യക്കാർക്ക് കാവലായി മോദി! ജോർദാൻ രാജാവുമായി സംസാരിച്ചു, പ്രവാസികളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല appeared first on Express Kerala.

Spread the love

New Report

Close