loader image
സഞ്ജുവിന്റെ താണ്ഡവം; വിൻഡീസിനെ തകർത്ത് ഇന്ത്യ സെമിയിൽ! രോഹിത്തിന്റെ ആ വാക്ക് സത്യമായി

സഞ്ജുവിന്റെ താണ്ഡവം; വിൻഡീസിനെ തകർത്ത് ഇന്ത്യ സെമിയിൽ! രോഹിത്തിന്റെ ആ വാക്ക് സത്യമായി

ടി20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെ തകർത്ത് ഇന്ത്യയെ സെമി ഫൈനലിലേക്ക് നയിച്ച സഞ്ജു സാംസണിന്റെ ഉജ്ജ്വല പ്രകടനത്തിന് പിന്നാലെ, മുൻ ക്യാപ്റ്റൻ രോഹിത് ശർമ മലയാളി താരത്തിന് നൽകിയ ഒരു പഴയ ഉറപ്പ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. മോശം ഫോമിനെ ചൊല്ലിയുള്ള കടുത്ത വിമർശനങ്ങൾക്കിടെ ഈഡൻ ഗാർഡൻസിൽ വിൻഡീസിനെതിരെ സഞ്ജു കാഴ്ചവെച്ച ക്ലാസിക് ഇന്നിങ്‌സ് ആരാധകർ ആഘോഷമാക്കുകയാണ്. ഇതിനിടയിലാണ് ടൂർണമെന്റിന്റെ തുടക്കത്തിൽ മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ വെച്ച് രോഹിത് ശർമ സഞ്ജുവിന് നൽകിയ ആത്മവിശ്വാസത്തിന്റെ വീഡിയോ വീണ്ടും ചർച്ചയാകുന്നത്.

ഐസിസിയുടെ ലോകകപ്പ് അംബാസഡറായി എത്തിയ രോഹിത്, യുഎസ്എയ്‌ക്കെതിരായ മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ ടീമിനെ സന്ദർശിച്ചിരുന്നു. അന്ന് സഞ്ജുവിനെ ചേർത്തുപിടിച്ച് “വിഷമിക്കരുത്, ഇതൊരു വലിയ ടൂർണമെന്റാണ്. നിങ്ങൾക്ക് തീർച്ചയായും അവസരം ലഭിക്കും” എന്ന് രോഹിത് പറഞ്ഞ വാക്കുകൾ ഇപ്പോൾ അക്ഷരംപ്രതി ശരിയായിരിക്കുകയാണ്. ടൂർണമെന്റിന്റെ ഇരുപത്തിമൂന്നാം ദിനത്തിൽ സഞ്ജു ഇന്ത്യയുടെ വിജയശിൽപിയായി മാറിയതോടെ രോഹിത്തിന്റെ ആ പ്രവചനം യാഥാർത്ഥ്യമായെന്നാണ് ക്രിക്കറ്റ് ലോകം വിലയിരുത്തുന്നത്.

See also  ഉടുമ്പൻചോലയിൽ ‘ആശാൻ’ ഇറങ്ങില്ല; എം.എം മണിക്ക് സീറ്റില്ല, പകരം കെ.കെ ജയചന്ദ്രൻ

Also Read:ബുമ്രയുടെ പന്ത്, സഞ്ജുവിന്റെ ക്യാച്ച്; ഇന്ത്യയുടെ സെമി പ്രവേശനത്തിൽ വിചിത്രവാദവുമായി മുൻ പാക് താരം

വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 196 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ നാല് പന്തുകൾ ബാക്കിനിൽക്കെയാണ് അഞ്ച് വിക്കറ്റിന് ജയം പിടിച്ചെടുത്തത്. സെഞ്ച്വറിക്ക് തുല്യമായ അർധസെഞ്ച്വറിയുമായി മുന്നിൽ നിന്ന് നയിച്ച സഞ്ജു സാംസൺ 50 പന്തിൽ 97 റൺസുമായി പുറത്താകാതെ നിന്നു. മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട സഞ്ജുവിനെ പുകഴ്ത്തി ആകാശ് ചോപ്ര ഉൾപ്പെടെയുള്ള മുൻ താരങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. സഞ്ജു ദൈവത്തിന്റെ നാട്ടുകാരനാണെന്നും കഠിനാധ്വാനത്തിനുള്ള ഫലമാണ് അദ്ദേഹത്തെ തേടിയെത്തിയതെന്നും ആകാശ് ചോപ്ര കുറിച്ചു.

The post സഞ്ജുവിന്റെ താണ്ഡവം; വിൻഡീസിനെ തകർത്ത് ഇന്ത്യ സെമിയിൽ! രോഹിത്തിന്റെ ആ വാക്ക് സത്യമായി appeared first on Express Kerala.

Spread the love

New Report

Close