
ഉത്തർപ്രദേശിലെ ഹത്രാസിൽ നവവരനെയും കുടുംബത്തെയും അമ്പരപ്പിച്ചുകൊണ്ട് വധു സ്വർണ്ണവുമായി ഒളിച്ചോടി. ആദ്യരാത്രിയിൽ കത്തിയുമായി വരനെ ഭീഷണിപ്പെടുത്തുകയും തൊട്ടടുത്ത ദിവസം വീട്ടുകാരെ മുഴുവൻ മയക്കിക്കിടത്തി സ്വർണ്ണവുമായി കടന്നുകളയുകയുമായിരുന്നു യുവതി.
ഫെബ്രുവരി 21-ന് നടന്ന വിവാഹച്ചടങ്ങുകളിൽ സജീവമായി പങ്കെടുത്ത യുവതിയുടെ പെരുമാറ്റത്തിൽ ആർക്കും ആദ്യം സംശയം തോന്നിയിരുന്നില്ല. എന്നാൽ, ഫെബ്രുവരി 22-ന് വരന്റെ വീട്ടിലെത്തിയതോടെയാണ് സംഭവങ്ങൾ നാടകീയമായി മാറിയത്. രാത്രി ഒൻപത് മണിയോടെ മണിയറയിലെത്തിയ ഭർത്താവിനെ യുവതി കത്തിയുമായിട്ടാണ് നേരിട്ടത്. തന്നെ സ്പർശിക്കാൻ ശ്രമിച്ചാൽ കൊല്ലുമെന്നായിരുന്നു ഭീഷണി. ആക്രമണത്തിന് മുതിർന്നതോടെ പരിഭ്രാന്തനായ യുവാവ് ഉടൻ തന്നെ ഇരു വീട്ടുകാരെയും വിവരം അറിയിച്ചു. പുതിയ സ്ഥലത്തെത്തിയതിന്റെ പരിഭ്രാന്തിയാകാമെന്ന് പറഞ്ഞ് ബന്ധുക്കൾ അന്ന് എല്ലാവരെയും സമാധാനിപ്പിച്ച് മടങ്ങുകയായിരുന്നു.
Also Read:പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്നു; ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്നു
എന്നാൽ പിറ്റേദിവസം വീട്ടുകാർക്കായി തയ്യാറാക്കിയ ഭക്ഷണത്തിൽ യുവതി രഹസ്യമായി ഉറക്കുമരുന്ന് കലർത്തി. ഭക്ഷണം കഴിഞ്ഞ് എല്ലാവരും അബോധാവസ്ഥയിലായതോടെ വീട്ടിലുണ്ടായിരുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങളുമായി യുവതി ഒളിച്ചോടി. തന്റെ ചെറിയച്ഛനൊപ്പമാണ് യുവതി കടന്നുകളഞ്ഞതെന്നാണ് പിന്നീട് ലഭിച്ച വിവരം.
The post മണിയറയിൽ കത്തിയുമായി വധു; പിന്നാലെ ചെറിയച്ഛനൊപ്പം കടന്നുകളഞ്ഞത് ലക്ഷങ്ങളുമായി! appeared first on Express Kerala.



