loader image
മാന്നാറിൽ പിതാവ് വിഷം നൽകിയ പെൺകുട്ടികളിൽ ഒരാൾ മരിച്ചു; രണ്ടാമത്തെ കുട്ടി ചികിത്സയിൽ

മാന്നാറിൽ പിതാവ് വിഷം നൽകിയ പെൺകുട്ടികളിൽ ഒരാൾ മരിച്ചു; രണ്ടാമത്തെ കുട്ടി ചികിത്സയിൽ

ആലപ്പുഴ: മാന്നാറിൽ പിതാവ് ജ്യൂസിൽ വിഷം കലർത്തി നൽകിയ പെൺകുട്ടികളിൽ ഒരാൾ മരിച്ചു. ആറാം ക്ലാസ് വിദ്യാർത്ഥിനിയായ ശിവനന്ദന (12) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. വിഷം ഉള്ളിൽ ചെന്ന രണ്ടാമത്തെ മകൾ ശിവകീർത്തന നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. സംഭവത്തിൽ മാന്നാർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

സ്‌കൂളിൽ നിന്ന് മക്കളെ വിളിച്ചുകൊണ്ടുവരുന്നതിനിടെ പിതാവ് മനോജ് ഇവർക്ക് വിഷം കലർത്തിയ ജ്യൂസ് നൽകുകയായിരുന്നു. മക്കൾക്ക് വിഷം നൽകിയ ശേഷം മനോജും ജീവനൊടുക്കി. പാലത്തിനരികിൽ കാറിനുള്ളിൽ ഇവരെ അബോധാവസ്ഥയിൽ കണ്ടെത്തിയ നാട്ടുകാരാണ് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ആശുപത്രിയിൽ എത്തുന്നതിന് മുൻപേ മനോജ് മരണപ്പെട്ടിരുന്നു. പിതാവ് നൽകിയ ജ്യൂസിൽ വിഷമുണ്ടെന്ന് അറിയാതെയാണ് പെൺകുട്ടികൾ അത് കുടിച്ചത്.

The post മാന്നാറിൽ പിതാവ് വിഷം നൽകിയ പെൺകുട്ടികളിൽ ഒരാൾ മരിച്ചു; രണ്ടാമത്തെ കുട്ടി ചികിത്സയിൽ appeared first on Express Kerala.

Spread the love
See also  ഖത്തർ വ്യോമപാത അടച്ചു! വിമാനങ്ങൾ മസ്കത്തിലേക്ക് തിരിച്ചുവിട്ടു, എംബസികൾക്കും പൂട്ടുവീണു

New Report

Close