loader image
ചേർത്തലയിൽ കാർ ലോറിയിലിടിച്ച് അപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

ചേർത്തലയിൽ കാർ ലോറിയിലിടിച്ച് അപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

ചേർത്തല: ദേശീയപാതയിൽ പതിനൊന്നാം മൈലിനു സമീപം പള്ളിക്കവലയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. തിങ്കളാഴ്ച രാത്രി 11.30-ഓടെ കാർ ലോറിയിലിടിച്ചാണ് അപകടമുണ്ടായത്. തണ്ണീർമുക്കം പഞ്ചായത്ത് പതിനാറാം വാർഡ് വീഴാശ്ശേരികരി വീട്ടിൽ നന്ദഗോപാൽ (22), വയലാർ പഞ്ചായത്ത് ആറാം വാർഡ് മംഗളം പറമ്പ് വീട്ടിൽ ആരവ് കൃഷ്ണ (24) എന്നിവരാണ് മരിച്ചത്. ക്ഷേത്രങ്ങളിൽ പൂ അലങ്കാരപ്പണികൾ ചെയ്തിരുന്നവരാണ് മരിച്ച രണ്ടുപേരും. മൃതദേഹങ്ങൾ ആലപ്പുഴ മെഡിക്കൽ കോളേജിൽ.

The post ചേർത്തലയിൽ കാർ ലോറിയിലിടിച്ച് അപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം appeared first on Express Kerala.

Spread the love
See also  തിരുവനന്തപുരം നഗരൂരിൽ അച്ഛനും മകനും മരിച്ച നിലയിൽ

New Report

Close