loader image
ആറ്റുകാൽ ഭക്തർ സഞ്ചരിച്ച ബസിലേക്ക് കാർ ഇടിച്ചുകയറി 2 പേർക്ക് പരിക്ക്

ആറ്റുകാൽ ഭക്തർ സഞ്ചരിച്ച ബസിലേക്ക് കാർ ഇടിച്ചുകയറി 2 പേർക്ക് പരിക്ക്

റ്റുകാൽ പൊങ്കാലയ്ക്ക് പോയ ഭക്തർ സഞ്ചരിച്ച ബസിൽ കാറിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. വെഞ്ഞാറമൂട് ഉദിമൂടിന് സമീപം ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. കോഴിക്കോട് സ്വദേശി രാഹുൽ വാര്യർ (47), ഏറ്റുമാനൂർ സ്വദേശി അരുൺകുമാർ (44) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട കാർ ഭക്തർ സഞ്ചരിച്ച ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബസിൽ തട്ടിയ ശേഷം മുന്നോട്ട് നീങ്ങിയ കാർ സമീപത്തുണ്ടായിരുന്ന മറ്റൊരു കാറിലും ഇടിച്ചാണ് നിന്നത്.

The post ആറ്റുകാൽ ഭക്തർ സഞ്ചരിച്ച ബസിലേക്ക് കാർ ഇടിച്ചുകയറി 2 പേർക്ക് പരിക്ക് appeared first on Express Kerala.

Spread the love
See also  റൊണാൾഡോയ്ക്കും മെസ്സിക്കും പിന്നാലെ കിം തേഹ്യുങ്; സൈനിക സേവനത്തിനിടയിലും ഗൂഗിൾ സെർച്ചിൽ വി-തരംഗം!

New Report

Close