loader image
പശ്ചിമേഷ്യയിൽ യുദ്ധഭീതി! അമേരിക്കയുടേത് ‘ഇഷ്ടപ്രകാരമുള്ള യുദ്ധം’ എന്ന് ഇറാൻ; നടപടിയെ ന്യായീകരിച്ച് മാർക്കോ റൂബിയോ

പശ്ചിമേഷ്യയിൽ യുദ്ധഭീതി! അമേരിക്കയുടേത് ‘ഇഷ്ടപ്രകാരമുള്ള യുദ്ധം’ എന്ന് ഇറാൻ; നടപടിയെ ന്യായീകരിച്ച് മാർക്കോ റൂബിയോ

ശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്നതിനിടെ അമേരിക്കയ്‌ക്കെതിരെ രൂക്ഷമായ ആരോപണങ്ങളുമായി ഇറാൻ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് അരാഗ്ചി രംഗത്തെത്തി. ഇസ്രയേലിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി അമേരിക്ക സ്വന്തം ഇഷ്ടപ്രകാരം ഒരു യുദ്ധത്തിലേക്ക് പ്രവേശിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇറാനിൽ നിന്ന് ഭീഷണിയുണ്ടെന്ന വാദം വെറും കെട്ടുകഥയാണെന്നും, അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ പ്രസ്താവനകൾ ഇതിന് തെളിവാണെന്നും അരാഗ്ചി എക്‌സിൽ കുറിച്ചു. മേഖലയിൽ സംഭവിക്കുന്ന രക്തച്ചൊരിച്ചിലിന്റെ പൂർണ്ണ ഉത്തരവാദിത്തം ഇസ്രയേലിനെ അന്ധമായി പിന്തുണയ്ക്കുന്നവർക്കാണെന്നും, അമേരിക്കൻ ജനത തങ്ങളുടെ രാജ്യം തിരിച്ചുപിടിക്കാൻ സമയമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഇറാനെതിരായ സൈനിക നീക്കങ്ങളെ ശക്തമായി ന്യായീകരിച്ചുകൊണ്ടാണ് മാർക്കോ റൂബിയോ സംസാരിച്ചത്. ഇസ്രായേൽ ആക്രമണം നടത്തുമ്പോൾ ഇറാൻ തിരികെ അമേരിക്കൻ സേനയെ ലക്ഷ്യമിടുമെന്ന് ഉറപ്പായിരുന്നെന്നും, അത്തരമൊരു സാഹചര്യം ഒഴിവാക്കാനാണ് മുൻകൂട്ടി ആക്രമണം നടത്തിയതെന്നുമാണ് റൂബിയോയുടെ വാദം. ഇറാന്റെ മിസൈൽ നിർമ്മാണ ശേഷിയും ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിക്കാനുള്ള കഴിവും പൂർണ്ണമായും തകർക്കുകയാണ് അമേരിക്ക ലക്ഷ്യമിടുന്നത്. ഇതിനുപുറമെ ആഗോള ചരക്കുനീക്കത്തിന് ഭീഷണിയുയർത്തുന്ന ഇറാന്റെ നാവിക കരുത്ത് ഇല്ലാതാക്കാനും അമേരിക്കൻ ദൗത്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

See also  വേറിട്ട രുചിയുമായി പാളയംകോടൻ പഴം അച്ചാർ; ഊണിന് ഇനി പുത്തൻ കൂട്ട്

Also Read: ലോകത്തിന്റെ ചക്രശ്വാസം മുട്ടിച്ച് ഇറാന്റെ ‘സിംഹഗർജ്ജനം’; ഹോർമുസ് കടലിടുക്ക് അടച്ചു, ആഗോള വിപണിയിൽ തകർച്ചയുടെ തുടക്കം

ഇറാൻ അതിന്റെ ഏറ്റവും ദുർബലമായ ഘട്ടത്തിലൂടെ കടന്നുപോകുമ്പോഴാണ് ഈ നടപടികളെന്നും, ഹ്രസ്വദൂര മിസൈലുകൾ വികസിപ്പിക്കാൻ അവരെ അനുവദിക്കുന്നത് വലിയ അപകടസാധ്യതയുണ്ടാക്കുമെന്നും റൂബിയോ കാപ്പിറ്റോൾ ഹില്ലിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇറാനിൽ നിന്ന് പ്രതികാരം പ്രതീക്ഷിച്ചിരുന്നതായും എന്നാൽ അത് സംഭവിക്കുന്നതിന് മുൻപ് തന്നെ പ്രഹരമേൽപ്പിക്കാനാണ് തങ്ങൾ ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനിൽ വലിയ രീതിയിലുള്ള രാഷ്ട്രീയ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നതായും സഖ്യകക്ഷികൾക്ക് ഭീഷണിയാകുന്ന ഒരവസരം ഇനി അവർക്ക് നൽകില്ലെന്നും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആവർത്തിച്ചു.

The post പശ്ചിമേഷ്യയിൽ യുദ്ധഭീതി! അമേരിക്കയുടേത് ‘ഇഷ്ടപ്രകാരമുള്ള യുദ്ധം’ എന്ന് ഇറാൻ; നടപടിയെ ന്യായീകരിച്ച് മാർക്കോ റൂബിയോ appeared first on Express Kerala.

Spread the love

New Report

Close