loader image
തിരുവനന്തപുരം നഗരൂരിൽ അച്ഛനും മകനും മരിച്ച നിലയിൽ

തിരുവനന്തപുരം നഗരൂരിൽ അച്ഛനും മകനും മരിച്ച നിലയിൽ

തിരുവനന്തപുരം: നഗരൂർ കുറിയേടത്ത്‌കോണത്ത് അച്ഛനെയും മകനെയും കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചുണ്ണി (52), മകൻ അഖിൽ (32) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഒൻപത് മണിയോടെ പ്രദേശത്തെ മരച്ചീനി തോട്ടത്തിലെ ചാലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

സ്വകാര്യ വ്യക്തി പാട്ടത്തിനെടുത്ത് കൃഷി നടത്തുന്ന പുരയിടത്തിലാണ് സംഭവം. തോട്ടത്തിന് ചുറ്റും വൈദ്യുത വേലിയുണ്ട്. കൃഷിയിടത്തിലൂടെ പോകുന്നതിനിടെ ഇരുവരും വേലിയിൽ നിന്ന് ഷോക്കേറ്റതാകാം മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഭൂമി പാട്ടത്തിനെടുത്ത വ്യക്തി തന്നെയാണ് മൃതദേഹങ്ങൾ ആദ്യം കണ്ടത്. സംഭവസ്ഥലത്ത് നഗരൂർ പോലീസും കെ.എസ്.ഇ.ബി അധികൃതരും എത്തി പരിശോധന നടത്തി.

The post തിരുവനന്തപുരം നഗരൂരിൽ അച്ഛനും മകനും മരിച്ച നിലയിൽ appeared first on Express Kerala.

Spread the love
See also  ഇറാനൊപ്പം ഹിസ്ബുള്ളയും; ഇസ്രയേലിന് നേരെ മിസൈൽ വർഷം, പശ്ചിമേഷ്യ കത്തുന്നു

New Report

Close