loader image
തിരുവനന്തപുരത്ത് വയോധിക സ്വയം ചിതയൊരുക്കി ജീവനൊടുക്കി

തിരുവനന്തപുരത്ത് വയോധിക സ്വയം ചിതയൊരുക്കി ജീവനൊടുക്കി

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വയോധിക സ്വയം ചിതയൊരുക്കി ജീവനൊടുക്കി. വ്ലാങ്ങാ മുറി സ്വദേശി നളിനകുമാരി (67) ആണ് മരിച്ചത്. ഭർത്താവിന്റെ തീരാവ്യാധിയിലുള്ള മനോവിഷമമാണ് നളിനകുമാരിയെ ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.

രോഗബാധിതനായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭർത്താവ് ക്രിസ്തുദാസിന് കൂട്ടിരിക്കുകയായിരുന്നു നളിനകുമാരി. ഇന്നലെ ഉച്ചയോടെ വീട്ടിൽ പോയി വരാമെന്ന് പറഞ്ഞ് ആശുപത്രിയിൽ നിന്നിറങ്ങിയ ഇവർ, വീടിന് പിന്നിലെ പറമ്പിൽ വിറകുകൾ കൂട്ടിയിട്ട് മണ്ണെണ്ണ ഒഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ നളിനകുമാരിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ നെയ്യാറ്റിൻകര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

The post തിരുവനന്തപുരത്ത് വയോധിക സ്വയം ചിതയൊരുക്കി ജീവനൊടുക്കി appeared first on Express Kerala.

Spread the love
See also  മണിയറയിൽ കത്തിയുമായി വധു; പിന്നാലെ ചെറിയച്ഛനൊപ്പം കടന്നുകളഞ്ഞത് ലക്ഷങ്ങളുമായി!

New Report

Close