
സോഷ്യൽ മീഡിയ ലോകത്ത് റെക്കോർഡുകൾ തിരുത്തിക്കുറിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും തരംഗമാകുന്നു. ഇൻസ്റ്റഗ്രാമിലെ ചരിത്രനേട്ടത്തിന് പിന്നാലെ മോദിയുടെ ഔദ്യോഗിക യൂട്യൂബ് ചാനൽ മൂന്ന് കോടി സബ്സ്ക്രൈബർമാരെന്ന വമ്പൻ നാഴികക്കല്ല് പിന്നിട്ടു. ഇതോടെ യൂട്യൂബിൽ ഏറ്റവും കൂടുതൽ സബ്സ്ക്രൈബർമാരുള്ള ലോക നേതാവെന്ന പദവിയും അദ്ദേഹം സ്വന്തമാക്കി.
ലോകത്തെ മറ്റ് പ്രമുഖ നേതാക്കളേക്കാൾ ബഹുദൂരം മുന്നിലാണ് മോദി. പട്ടികയിൽ രണ്ടാമതുള്ള മുൻ ബ്രസീലിയൻ പ്രസിഡന്റ് ജെയർ ബോൾസോനാരോയ്ക്ക് മോദിയുടെ നാലിലൊന്ന് സബ്സ്ക്രൈബർമാർ മാത്രമാണുള്ളത്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനേക്കാൾ ഏഴ് മടങ്ങ് അധികം പേരാണ് മോദിയെ യൂട്യൂബിൽ പിന്തുടരുന്നത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയേക്കാൾ മൂന്ന് മടങ്ങ് അധികം സബ്സ്ക്രൈബർമാരുമായാണ് പ്രധാനമന്ത്രി ഒന്നാമത് തുടരുന്നത്.
Also Read: നമ്മൾ ശ്വസിക്കുന്നത് മരിച്ച ഉപഗ്രഹങ്ങളുടെ ചാരം; ബഹിരാകാശത്ത് ‘കെസ്ലർ സിൻഡ്രോം’ ഭീഷണി!
നേരത്തെ ഇൻസ്റ്റഗ്രാമിൽ 10 കോടി ഫോളോവേഴ്സ് തികയ്ക്കുന്ന ലോകത്തിലെ ആദ്യ രാഷ്ട്രീയ നേതാവെന്ന നേട്ടവും മോദി കൈവരിച്ചിരുന്നു. 2014-ൽ ഇൻസ്റ്റഗ്രാമിൽ അംഗമായ അദ്ദേഹം ഒരു പതിറ്റാണ്ടിനിപ്പുറം ഡിജിറ്റൽ ലോകത്തെ ഏറ്റവും വലിയ ജനസ്വാധീനമുള്ള നേതാവായി മാറിയിരിക്കുകയാണ്.
The post ഡിജിറ്റൽ ലോകത്തും മോദി തരംഗം; യൂട്യൂബിൽ 3 കോടി സബ്സ്ക്രൈബർമാർ, ലോകനേതാക്കളിൽ ഒന്നാമൻ appeared first on Express Kerala.



