
കൊച്ചി: പുതുവൈപ്പിൻ തീരത്ത് ഇന്ന് പുലർച്ചെയുണ്ടായ മത്സ്യബന്ധന ബോട്ട് അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം സംഭവിച്ചു. ആലപ്പുഴ സ്വദേശിയായ നിരഞ്ജനാണ് മരിച്ചത്. പുലർച്ചെ അഞ്ച് മണിയോടെ മത്സ്യബന്ധനത്തിന് പോയ ‘സെന്റ് സേവ്യർ’ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടതെന്ന് തീരദേശ പോലീസ് അറിയിച്ചു. അപകടസമയത്ത് ബോട്ടിന്റെ സ്രാങ്കായിരുന്നു നിരഞ്ജൻ.
അപകടം നടന്ന ഉടൻ തന്നെ പ്രദേശത്ത് രക്ഷാപ്രവർത്തനം ആരംഭിക്കുകയും ബോട്ടിലുണ്ടായിരുന്ന ആറ് പേരെയും വേഗത്തിൽ കരയ്‌ക്കെത്തിക്കുകയും ചെയ്തിരുന്നു. എല്ലാവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും സ്രാങ്ക് നിരഞ്ജന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ബോട്ടിലുണ്ടായിരുന്ന മറ്റ് അഞ്ച് മത്സ്യത്തൊഴിലാളികളെ പരിക്കുകളോടെ രക്ഷപ്പെടുത്തി.
The post പുതുവൈപ്പിനിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞു; ഒരാള്‍ മരിച്ചു, അഞ്ചുപേരെ രക്ഷപ്പെടുത്തി appeared first on Express Kerala.



