‘മകനെ നൽകി ആന്റണി, സഹോദരനെ നൽകി സണ്ണി ജോസഫ്’;  പരിഹസിച്ച് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ്

‘മകനെ നൽകി ആന്റണി, സഹോദരനെ നൽകി സണ്ണി ജോസഫ്’; പരിഹസിച്ച് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ്

കൊച്ചി: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരൻ ബിജെപി വേദിയിലെത്തിയ സംഭവത്തിൽ പരിഹാസവുമായി എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ്. കോൺഗ്രസ് നേതാക്കൾ ബിജെപിയുമായി ബാർട്ടർ സിസ്റ്റം തുടരുകയാണെന്ന് ശിവപ്രസാദ് തന്റെ ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചു.

മകനെ ബിജെപിക്ക് നൽകി എ.കെ. ആന്റണിയും, സഹോദരിയെ നൽകി കെ. മുരളീധരനും, ഇപ്പോൾ സഹോദരനെ നൽകി സണ്ണി ജോസഫും ഈ ബിജെപി ബാർട്ടർ സിസ്റ്റത്തിൽ പങ്കാളിയായെന്നും ബിജെപി വോട്ടിന് വേണ്ടി ഇത് തുടരുമെന്നും ശിവപ്രസാദ് കുറിച്ചു.

Also Read: ‘അറിഞ്ഞുകൊണ്ടല്ല ആ ലൈവ്’; ഫേസ്ബുക്ക് ലിങ്ക് പിൻവലിച്ച് ജി. സുധാകരൻ, പാർട്ടിയുമായി ഇപ്പോഴും ഉടക്കിൽ?

കണ്ണൂരിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നടത്തിയ പരാതി പരിഹാര അദാലത്തിലാണ് സണ്ണി ജോസഫിന്റെ ഇളയ സഹോദരൻ വി.ജെ. ഷാജി എത്തിയത്. ഗ്യാസ് ഏജൻസി ലൈസൻസ് റദ്ദാക്കിയതുമായി ബന്ധപ്പെട്ട പരാതിയുമായാണ് ഷാജി എത്തിയത്. മുൻപ് കോൺഗ്രസ് പ്രവർത്തകനായിരുന്ന തനിക്ക് യുഡിഎഫ് സർക്കാരിന്റെ കാലത്ത് നേരിട്ട ഈ നീതികേടിൽ സണ്ണി ജോസഫ് സഹായിച്ചില്ലെന്ന് ഷാജി ആരോപിച്ചു. 2011-ൽ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചതാണെന്നും ബിജെപിയിൽ ചേരുന്ന കാര്യം ആലോചനയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സണ്ണി ജോസഫിന്റെ രാഷ്ട്രീയവും തന്റെ രാഷ്ട്രീയവും വ്യത്യസ്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

The post ‘മകനെ നൽകി ആന്റണി, സഹോദരനെ നൽകി സണ്ണി ജോസഫ്’; പരിഹസിച്ച് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് appeared first on Express Kerala.

Spread the love
See also  മൊണാലിസയും ഫർമാനും വിവാഹിതരായി; കേരളത്തിന്റെ സ്നേഹത്തിന് നന്ദി പറഞ്ഞ് കുംഭമേളയിലെ വൈറൽ താരം

New Report

Close