
തമിഴ് നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്‌യുമായുള്ള വിവാഹമോചനക്കേസിന് പിന്നാലെ പുതിയ ആവശ്യങ്ങളുമായി ഭാര്യ സംഗീത കോടതിയെ സമീപിച്ചു. ചെന്നൈ നീലാങ്കരയിലെ വീട്ടിൽ താമസിക്കാൻ അനുവദിക്കണമെന്നാണ് സംഗീതയുടെ പ്രധാന ആവശ്യം.
വിവാഹമോചന ഹർജിയിൽ അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെ നിലവിലെ വീട്ടിൽ തുടരാൻ അനുവാദം നൽകണമെന്ന് സംഗീത ഹർജിയിൽ വ്യക്തമാക്കുന്നു. ലണ്ടനിൽ ജനിച്ച് വളർന്ന തനിക്ക് ചെന്നൈയിൽ സ്വന്തമായി വീടില്ലെന്നും, ഇപ്പോൾ ആ വീട്ടിൽ തുടരാൻ വിജയ് അനുവദിക്കുന്നില്ലെന്നും സംഗീത ആരോപിക്കുന്നു. ഭാര്യയെന്ന നിലയിലും അമ്മയെന്ന നിലയിലും തന്റെ എല്ലാ കടമകളും കൃത്യമായി നിർവഹിച്ചിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.
Also Read:വീണ്ടും യൂണിഫോമിൽ തിളങ്ങാൻ മോഹൻലാൽ! കീർത്തിചക്രയ്ക്കും കുരുക്ഷേത്രയ്ക്കും ശേഷം ബിഗ് ബജറ്റ് പോരാട്ടം
നീലാങ്കരയിലെ വീട്ടിൽ താമസിക്കാൻ അനുവദിക്കാത്ത പക്ഷം വിജയ്‌യുടെ പദവിക്കും നിലവാരത്തിനും അനുയോജ്യമായ മറ്റൊരു വീട് തനിക്കും മക്കൾക്കും താമസിക്കാനായി ഒരുക്കി നൽകണമെന്നും ഹർജിയിൽ പറയുന്നു. കോടിക്കണക്കിന് രൂപയുടെ സമ്പാദ്യമുള്ള വിജയ്, തനിക്കും മക്കൾക്കും അർഹമായ ജീവനാംശം നൽകണമെന്നും സംഗീത ആവശ്യപ്പെട്ടു. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ കുടുംബത്തിലുണ്ടായ ഈ നിയമപോരാട്ടം തമിഴ്നാട് രാഷ്ട്രീയത്തിലും സിനിമാ മേഖലയിലും വലിയ ചർച്ചയായിരിക്കുകയാണ്.
The post എന്നെ വീട്ടിൽ കയറ്റുന്നില്ല, ചെന്നൈയിൽ സ്വന്തമായി വീടില്ല; വിജയ്‍ക്കെതിരെ കോടതിയിൽ സംഗീത! appeared first on Express Kerala.



