loader image
ആശ്വാസമായി ഹോർമൂസ്; ചരക്ക് കപ്പലുകൾക്ക് പാത തുറന്ന് ഇറാൻ

ആശ്വാസമായി ഹോർമൂസ്; ചരക്ക് കപ്പലുകൾക്ക് പാത തുറന്ന് ഇറാൻ

ശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടയിൽ ആഗോള വിപണിക്ക് ആശ്വാസമായി ഹോർമൂസ് കടലിടുക്കിലൂടെയുള്ള ചരക്ക് കപ്പൽ സേവനം ഇറാൻ പുനഃസ്ഥാപിച്ചു. അയൽരാജ്യങ്ങളെ ഇനി ആക്രമിക്കില്ലെന്ന ഇറാൻ പ്രസിഡന്റ് മസൂദ് പെഷെഷ്കിയാന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഈ സുപ്രധാന നീക്കം. ഇതോടെ ഗൾഫ് രാജ്യങ്ങളിലേക്കുള്ള ചരക്ക് നീക്കം സുഗമമാകുകയും ഇന്ത്യയിലേക്കുള്ള ഇന്ധന ഇറക്കുമതിയിലെ തടസ്സങ്ങൾ നീങ്ങുകയും ചെയ്യും. എന്നാൽ അമേരിക്ക, ഇസ്രയേൽ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവയുടെ കപ്പലുകൾക്ക് ഈ പാതയിലൂടെ പ്രവേശനം അനുവദിക്കില്ലെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്.

മേഖലയിലെ സമാധാനത്തിനാണ് മുൻഗണനയെന്നും ഇങ്ങോട്ട് ആക്രമിച്ചില്ലെങ്കിൽ അയൽരാജ്യങ്ങൾക്ക് നേരെ മിസൈൽ തൊടുക്കില്ലെന്നും ഇറാൻ പ്രസിഡന്റ് ഉറപ്പുനൽകി. ഇതിന്റെ ഭാഗമായി ദുബായ് വിമാനത്താവളം പ്രവർത്തനം പുനരാരംഭിക്കുകയും എമിറേറ്റ്സ് അടക്കമുള്ള വിമാനങ്ങൾ സർവീസ് തുടങ്ങുകയും ചെയ്തു.

Also Read:‘ഇറാൻ ഇനി പരാജിത രാജ്യം’! പശ്ചിമേഷ്യയ്ക്ക് ഭീഷണിയല്ല’; ക്ഷമാപണം നടത്തിയ ഇറാനെ പരിഹസിച്ച് ട്രംപ്

സമാധാന പ്രഖ്യാപനങ്ങൾക്കിടയിലും ചിലയിടങ്ങളിൽ സംഘർഷം തുടരുന്നുണ്ട്. ബഹ്‌റൈനിൽ ഇന്ന് പുലർച്ചെയും ശക്തമായ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തു. സൗദിയിലെ ഷൈബ എണ്ണപ്പാടം ലക്ഷ്യമിട്ടെത്തിയ 14 ഡ്രോണുകളും എയർബേസിന് നേരെയുണ്ടായ മിസൈൽ ആക്രമണവും സൈന്യം തകർത്തു. ഇതിനിടെ, യുദ്ധത്തിൽ പങ്കുചേരാൻ തയ്യാറാണെന്നും അമേരിക്ക പരാജയപ്പെടുമെന്നും പ്രഖ്യാപിച്ച് ഹൂതി വിമതരും രംഗത്തെത്തിയിട്ടുണ്ട്.

See also  എസ്‌യുവി വിപണി പിടിച്ചടക്കാൻ പുതുപുത്തൻ ഫോർച്യൂണർ; പനോരമിക് സൺറൂഫും ഹൈബ്രിഡ് എഞ്ചിനുമായി ടൊയോട്ട എത്തുന്നു

NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (Generated by AI)

The post ആശ്വാസമായി ഹോർമൂസ്; ചരക്ക് കപ്പലുകൾക്ക് പാത തുറന്ന് ഇറാൻ appeared first on Express Kerala.

Spread the love

New Report

Close