“ഇത് ലജ്ജാകരം, എല്ലാ പരിധികളും ലംഘിച്ചു”: രാഷ്ട്രപതിയെ സ്വീകരിക്കാൻ മമതയെത്താത്തതിൽ ആഞ്ഞടിച്ച് നരേന്ദ്ര മോദി

“ഇത് ലജ്ജാകരം, എല്ലാ പരിധികളും ലംഘിച്ചു”: രാഷ്ട്രപതിയെ സ്വീകരിക്കാൻ മമതയെത്താത്തതിൽ ആഞ്ഞടിച്ച് നരേന്ദ്ര മോദി

ഡൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ അതിരൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അന്താരാഷ്ട്ര സാന്താൾ കോൺഫറൻസിനായി ബംഗാളിലെത്തിയ രാഷ്ട്രപതി ദ്രൗപതി മുർമുവിനെ സ്വീകരിക്കാൻ മുഖ്യമന്ത്രിയോ മന്ത്രിമാരോ എത്താതിരുന്നതും, പരിപാടിയുടെ സംഘാടനത്തിലെ പോരായ്മകളും വലിയ രാഷ്ട്രീയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ്.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയാണ് പ്രധാനമന്ത്രി തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്. രാഷ്ട്രപതിയെ അപമാനിച്ചത് ജനാധിപത്യവിശ്വാസികളെയും ഗോത്രവിഭാഗങ്ങളെയും നിരാശരാക്കിയെന്നും ഇത് മുൻപൊരിക്കലും സംഭവിക്കാത്ത കാര്യമാണെന്നും മോദി പറഞ്ഞു. പശ്ചിമ ബംഗാളിലെ ടിഎംസി സർക്കാർ എല്ലാ പരിധികളും ലംഘിച്ചിരിക്കുകയാണ്. രാഷ്ട്രപതി പദം രാഷ്ട്രീയത്തിന് മുകളിലാണെന്നും അതിന്റെ പരിശുദ്ധി ബഹുമാനിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: യുദ്ധഭീതിയിലും പെട്രോൾ-ഡീസൽ വില കൂടില്ല; ഇന്ധനശേഖരം സുരക്ഷിതമെന്ന് കേന്ദ്ര സർക്കാർ

അന്താരാഷ്ട്ര സാന്താൾ കോൺഫറൻസിനിടെ രാഷ്ട്രപതി ദ്രൗപതി മുർമു തന്നെ നേരിട്ടാണ് തന്റെ നിരാശ പ്രകടിപ്പിച്ചത്. വിമാനത്താവളത്തിൽ രാഷ്ട്രപതിയെ സ്വീകരിക്കാൻ മുഖ്യമന്ത്രിയോ മന്ത്രിമാരോ എത്തിയിരുന്നില്ല. സിലിഗുരി മേയർ മാത്രമാണ് അവിടെയുണ്ടായിരുന്നത്. സൗകര്യപ്രദമായ വലിയ വേദിയിൽ നിന്ന് അവസാന നിമിഷം പരിപാടി ചെറിയ വേദിയിലേക്ക് മാറ്റിയതിനെ രാഷ്ട്രപതി വിമർശിച്ചു. ലക്ഷക്കണക്കിന് ആളുകൾക്ക് പങ്കെടുക്കാൻ കഴിയുമായിരുന്നിട്ടും എന്തിനാണ് ഭരണകൂടം തടസ്സം നിന്നതെന്ന് അവർ ചോദിച്ചു. ഞാനും ബംഗാളിന്റെ മകളാണ്. മമതാ ദീദി എന്റെ ഇളയ സഹോദരിയാണ്. അവർക്ക് എന്നോട് ദേഷ്യമാണോ അതുകൊണ്ടാണോ ഇങ്ങനെ സംഭവിച്ചതെന്ന് എനിക്കറിയില്ല – രാഷ്ട്രപതിയുടെ വാക്കുകൾ.

The post “ഇത് ലജ്ജാകരം, എല്ലാ പരിധികളും ലംഘിച്ചു”: രാഷ്ട്രപതിയെ സ്വീകരിക്കാൻ മമതയെത്താത്തതിൽ ആഞ്ഞടിച്ച് നരേന്ദ്ര മോദി appeared first on Express Kerala.

Spread the love
Scroll to Top