ട്രംപിനെ വെറുതെ വിടില്ല; അമേരിക്കൻ സൈനികർ ഇറാൻ കസ്റ്റഡിയിലെന്ന് അലി ലറിജാനി

ട്രംപിനെ വെറുതെ വിടില്ല; അമേരിക്കൻ സൈനികർ ഇറാൻ കസ്റ്റഡിയിലെന്ന് അലി ലറിജാനി

ശ്ചിമേഷ്യൻ സംഘർഷം എട്ട് ദിവസം പിന്നിടുമ്പോൾ അമേരിക്കയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഇറാൻ. മേഖലയിലെ സമാധാനത്തിനുള്ള സാധ്യതകൾ അമേരിക്ക നശിപ്പിച്ചുവെന്നും നിരവധി അമേരിക്കൻ സൈനികർ തങ്ങളുടെ പിടിയിലാണെന്നും ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലറിജാനി വെളിപ്പെടുത്തി. ശനിയാഴ്ച ഔദ്യോഗിക ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

സംഘർഷത്തിൽ കൊല്ലപ്പെട്ട യുഎസ് സൈനികരുടെ യഥാർത്ഥ കണക്കുകൾ അമേരിക്കൻ ഭരണകൂടം മറച്ചുവെക്കുകയാണെന്നും ലറിജാനി ആരോപിച്ചു. വെനസ്വേലയിൽ നടപ്പിലാക്കിയ തന്ത്രങ്ങൾ ഇറാനിലും ഫലിക്കുമെന്നാണ് ട്രംപിന്റെ കണക്കുകൂട്ടൽ. ഇറാന്റെ പരമോന്നത നേതാവിനെയും ആയിരക്കണക്കിന് സാധാരണക്കാരെയും കൊലപ്പെടുത്തിയ ട്രംപിനെ വെറുതെ വിടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: അയൽരാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഇറാൻ; ‘ശത്രുക്കളെ സഹായിച്ചാൽ ആക്രമണം തുടരും’

ആക്രമിക്കാൻഅയല്‍ രാജ്യങ്ങളെ ഉപയോഗിക്കരുത് എന്നായിരുന്നു ഇറാന്റെ ആവശ്യം. എന്നാൽ ഇറാന്റെ സമാധാന സന്ദേശത്തെ ട്രംപ് അവഗണിച്ചുവെന്നും, അയൽരാജ്യങ്ങളെ ഇറാനെതിരെ ഉപയോഗിക്കില്ലെന്ന ധാരണ ലംഘിച്ചുവെന്നുമാണ് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചിയുടെ ആരോപണം. അമേരിക്കയെ തടയാൻ ഗൾഫ് രാജ്യങ്ങൾ തയ്യാറായില്ലെങ്കിൽ ശക്തമായ തിരിച്ചടി തുടരുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.

The post ട്രംപിനെ വെറുതെ വിടില്ല; അമേരിക്കൻ സൈനികർ ഇറാൻ കസ്റ്റഡിയിലെന്ന് അലി ലറിജാനി appeared first on Express Kerala.

Spread the love
See also  പ്രതിസന്ധിയിൽ ഫോക്‌സ്‌വാഗൺ; 2030 ഓടെ 50,000 തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കുന്നു

New Report

Close