ദുബായിൽ വ്യോമപ്രതിരോധ അവശിഷ്ടങ്ങൾ വീണ് പ്രവാസി ഡ്രൈവർ മരിച്ചു

ദുബായിൽ വ്യോമപ്രതിരോധ അവശിഷ്ടങ്ങൾ വീണ് പ്രവാസി ഡ്രൈവർ മരിച്ചു

ദുബായ്: യുഎഇ ലക്ഷ്യമിട്ടെത്തിയ വ്യോമാക്രമണങ്ങളെ പ്രതിരോധിക്കുന്നതിനിടെയുണ്ടായ അവശിഷ്ടങ്ങൾ വീണ് ദുബായിൽ പ്രവാസി ഡ്രൈവർക്ക് ദാരുണാന്ത്യം. ദുബായിലെ അൽ ബർഷയിലാണ് അപകടമുണ്ടായത്. മരിച്ചയാൾ പാകിസ്ഥാൻ സ്വദേശിയാണെന്നാണ് പ്രാഥമിക വിവരം.

ആകാശത്തുവെച്ച് മിസൈലുകളോ ഡ്രോണുകളോ തകർക്കുന്നതിനിടെയുള്ള അവശിഷ്ടങ്ങൾ വാഹനത്തിന് മുകളിൽ വീണതാണ് മരണകാരണമെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. സമാനമായ രീതിയിൽ ദുബായ് മറീനയിലും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവിടെ ഒരു ടവറിന്റെ മുൻഭാഗത്താണ് അവശിഷ്ടങ്ങൾ വീണത്.

Also Read: സുരക്ഷാ പരിശോധനകൾ പൂർത്തിയായി; ദുബായ് വിമാനത്താവളം വീണ്ടും തുറന്നു

ഇറാനിൽ നിന്നുള്ള ഭീഷണികളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് യുഎഇയുടെ വിവിധ ഭാഗങ്ങളിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടതെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഔദ്യോഗിക സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും സുരക്ഷാ മുൻകരുതലുകൾ പിന്തുടരണമെന്നും മന്ത്രാലയം താമസക്കാരോട് അഭ്യർത്ഥിച്ചു.

The post ദുബായിൽ വ്യോമപ്രതിരോധ അവശിഷ്ടങ്ങൾ വീണ് പ്രവാസി ഡ്രൈവർ മരിച്ചു appeared first on Express Kerala.

Spread the love
See also  അമേരിക്കയും ജപ്പാനും കരുതൽ ശേഖരം തുറക്കുന്നു; ബാരലിന് 119 ഡോളർ! പശ്ചിമേഷ്യയിലെ യുദ്ധം നിങ്ങളുടെ പോക്കറ്റ് ചോർത്തുന്നത് ഇങ്ങനെ…

New Report

Close