വിയറ്റ്നാം കപ്പലുമായി ബോട്ടിടിച്ചു; കടലിൽ കാണാതായ രണ്ട് തൊഴിലാളികൾക്കായി തിരച്ചിൽ തുടരുന്നു

വിയറ്റ്നാം കപ്പലുമായി ബോട്ടിടിച്ചു; കടലിൽ കാണാതായ രണ്ട് തൊഴിലാളികൾക്കായി തിരച്ചിൽ തുടരുന്നു

കൊല്ലം: വിയറ്റ്നാം കപ്പലുമായി മത്സ്യബന്ധന ബോട്ട് കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാണാതായ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കി. കൊല്ലം ശക്തികുളങ്ങരയിൽ നിന്ന് വെള്ളിയാഴ്ച മത്സ്യബന്ധനത്തിന് പോയ സെന്റ് ജോസഫ് എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്.

ശക്തികുളങ്ങര ഹാർബറിൽ നിന്ന് ഏകദേശം 120 നോട്ടിക്കൽ മൈൽ അകലെ വെച്ചായിരുന്നു അപകടം. ബോട്ടിലുണ്ടായിരുന്ന 11 തൊഴിലാളികളിൽ ഒമ്പത് പേരെ, ഇടിച്ച കപ്പലിൽ തന്നെ രക്ഷപ്പെടുത്തി. എന്നാൽ തമിഴ്‌നാട്, പശ്ചിമ ബംഗാൾ സ്വദേശികളായ രണ്ട് തൊഴിലാളികളെ രക്ഷപ്പെടുത്താനായില്ല.

The post വിയറ്റ്നാം കപ്പലുമായി ബോട്ടിടിച്ചു; കടലിൽ കാണാതായ രണ്ട് തൊഴിലാളികൾക്കായി തിരച്ചിൽ തുടരുന്നു appeared first on Express Kerala.

Spread the love
See also  ഉത്തര കൊറിയൻ സാങ്കേതിക വിദ്യ, റഷ്യൻ പിന്തുണ! 72 മണിക്കൂറിൽ ഇറാനിലേക്ക് പറന്നെത്തിയ ആണവക്കരുത്ത്; ഈ ആണവക്കോട്ട തകർക്കാൻ ഇനി ആർക്ക് കഴിയും?

New Report

Close