
നീണ്ട ഇടവേളയ്ക്ക് ശേഷം മോഹൻലാൽ പോലീസ് ഓഫീസറുടെ വേഷത്തിലെത്തുന്ന ‘L 366’ എന്ന ചിത്രത്തിലെ പുത്തൻ ലുക്ക് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ താടി വടിച്ച്, കട്ട മീശയുമായി പഴയ പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന ഗെറ്റപ്പിലാണ് മോഹൻലാൽ പ്രത്യക്ഷപ്പെടുന്നത്. വെള്ളമുണ്ടുടുത്ത് ഗ്രേ ഷർട്ടിൽ നിൽക്കുന്ന ലൊക്കേഷൻ ചിത്രമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
ചിത്രത്തിൽ ലൗലജൻ എന്ന നൈസി കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്. നീണ്ട 13 വർഷങ്ങൾക്ക് ശേഷം മോഹൻലാലിന്റെ നായികയായി മീര ജാസ്മിൻ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. നിലവിൽ തൊടുപുഴയിൽ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ സെറ്റിൽ നിന്നുള്ള ദൃശ്യങ്ങൾ വലിയ പ്രതീക്ഷയാണ് ആരാധകർക്ക് നൽകുന്നത്.
Also Read: “ആ കാര്യങ്ങൾ ഞാൻ നോക്കിക്കോളാം, നിങ്ങൾ വിഷമിക്കേണ്ട”; വിവാഹ മോചന ഹർജിയിൽ ആദ്യ പ്രതികരണവുമായി വിജയ്
ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് രതീഷ് രവിയാണ്. ജേക്സ് ബിജോയ് സംഗീതവും ഷാജികുമാർ ഛായാഗ്രഹണവും നിർവ്വഹിക്കുന്നു. ബിനു പപ്പുവാണ് ചിത്രത്തിന്റെ കോ-ഡയറക്ടർ. സെൻട്രൽ പിക്‌ചേഴ്‌സ് ആണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്.
The post ലാലേട്ടന്റെ ആ പഴയ മാസ് ലുക്ക് തിരിച്ചെത്തി; തരുൺ മൂർത്തി ചിത്രത്തിലെ ലൊക്കേഷൻ ചിത്രം വൈറൽ! appeared first on Express Kerala.



