എസ്‌യുവി വിപണി പിടിക്കാൻ ഫോക്സ്‌വാഗൺ; സ്പോർട്ടി ലുക്കിൽ പുത്തൻ മോഡൽ വരുന്നു!

എസ്‌യുവി വിപണി പിടിക്കാൻ ഫോക്സ്‌വാഗൺ; സ്പോർട്ടി ലുക്കിൽ പുത്തൻ മോഡൽ വരുന്നു!

ന്ത്യൻ വാഹന വിപണിയിലെ സബ്-4 മീറ്റർ എസ്‌യുവി വിഭാഗത്തിൽ ആധിപത്യം ഉറപ്പിക്കാൻ പുതിയ മോഡലുമായി ഫോക്സ്‌വാഗൺ എത്തുന്നു. സ്കോഡ കൈലാക്കിന്റെ അതേ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി നിർമ്മിക്കുന്ന പുതിയ സബ്‌കോംപാക്റ്റ് എസ്‌യുവി 2027 പകുതിയോടെ വിപണിയിലിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ.

കൈലാക്കിന്റെ പ്ലാറ്റ്‌ഫോമാണെങ്കിലും ഫോക്സ്‌വാഗണിന്റെ തനതായ ഡിസൈൻ ശൈലിയായിരിക്കും വാഹനത്തിന്. പുതിയ ഗ്രിൽ, പരിഷ്കരിച്ച ബമ്പറുകൾ, ഹെഡ്‌ലൈറ്റുകൾ, ടെയിൽലൈറ്റുകൾ എന്നിവയോടെ സ്പോർട്ടി ലുക്കിലാണ് വാഹനം എത്തുക. സ്പോർട്ടി സ്വഭാവം ഇഷ്ടപ്പെടുന്നവർക്കായി ബ്ലാക്ക് ആക്‌സന്റുകളോടുകൂടിയ ജിടി ലൈൻ ട്രിമ്മുകളും വോൾക്സ്‌വാഗൺ ഈ മോഡലിൽ അവതരിപ്പിച്ചേക്കും. 115 ബിഎച്ച്പി കരുത്തും 178 എൻഎം ടോർക്കും ഉൽപാദിപ്പിക്കുന്ന 1.0 ലിറ്റർ 3-സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനായിരിക്കും വാഹനത്തിന്റെ ഹൃദയം. 6-സ്പീഡ് മാനുവൽ, 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകൾ ലഭ്യമാകും.

Also Read: ടാറ്റയുടെ കുതിപ്പ് തടയാനാവില്ല! 6 ലക്ഷം യൂണിറ്റ് വിൽപ്പന ലക്ഷ്യമിട്ട് ടാറ്റ മോട്ടോഴ്‌സ്; കരുത്തായി ‘സിയറ’ ഷോ!

കൈലാക്കിനെക്കാൾ കൂടുതൽ പ്രീമിയം ഫീച്ചറുകൾ ഈ മോഡലിൽ ഫോക്സ്‌വാഗൺ ഉൾപ്പെടുത്തിയേക്കും. സുരക്ഷയ്ക്കായി മുന്നിൽ ഡിസ്‌ക് ബ്രേക്കുകളും സുഗമമായ യാത്രയ്ക്കായി പ്രത്യേക സസ്പെൻഷൻ സംവിധാനവും പ്രതീക്ഷിക്കുന്നു. ഏകദേശം 7.60 ലക്ഷം രൂപ മുതൽ ആരംഭിക്കുന്ന വില ടോപ്പ് എൻഡ് വകഭേദങ്ങൾക്ക് 14 ലക്ഷം രൂപ വരെയായേക്കാം. ടാറ്റ നെക്സോൺ, മാരുതി ബ്രെസ, ഹ്യുണ്ടായ് വെന്യു തുടങ്ങിയ വമ്പന്മാരുമായാണ് പുതിയ ഫോക്സ്‌വാഗൺ എസ്‌യുവി മത്സരിക്കുക.

The post എസ്‌യുവി വിപണി പിടിക്കാൻ ഫോക്സ്‌വാഗൺ; സ്പോർട്ടി ലുക്കിൽ പുത്തൻ മോഡൽ വരുന്നു! appeared first on Express Kerala.

Spread the love
See also  പ്രോട്ടോക്കോൾ പാലിച്ചിട്ടുണ്ട്; വിവാദമുണ്ടാക്കുന്നത് സി.പി.എമ്മിന്റെ തന്ത്രമെന്ന് രാജീവ് ചന്ദ്രശേഖർ

New Report

Close