
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ തങ്ങളുടെ ബജറ്റ്, മിഡ്-റേഞ്ച് ഫോണുകളുടെ വില വർദ്ധിപ്പിച്ച് ദക്ഷിണ കൊറിയൻ കമ്പനിയായ സാംസങ്. ഗാലക്‌സി എഫ്, ഗാലക്‌സി എം സീരീസുകളിലെ ജനപ്രിയ മോഡലുകൾക്കാണ് 3,000 രൂപ വരെ വർദ്ധനവ് രേഖപ്പെടുത്തിയത്. പ്രമുഖ ടിപ്‌സ്റ്റർ അഭിഷേക് യാദവാണ് എക്സിലൂടെ ഈ വിവരം പുറത്തുവിട്ടത്. 2026 മാർച്ച് 5 മുതൽ പുതുക്കിയ വില പ്രാബല്യത്തിൽ വന്നതായാണ് റിപ്പോർട്ട്.
വില വർദ്ധിച്ച പ്രധാന മോഡലുകൾ
ഗാലക്‌സി എം36: 8GB+128GB മോഡലിന് 500 രൂപയും 8GB+256GB മോഡലിന് 1,500 രൂപയും വർദ്ധിച്ചു.
ഗാലക്‌സി എഫ്36: 8GB+128GB വേരിയന്റിന് 500 രൂപയും 8GB+256GB വേരിയന്റിന് 1,500 രൂപയും കൂടി.
ഗാലക്‌സി എം17 5ജി: സ്റ്റോറേജ് അനുസരിച്ച് 500 മുതൽ 1,000 രൂപ വരെയാണ് വർദ്ധനവ്.
ഗാലക്‌സി എ17 5ജി: വിവിധ വേരിയന്റുകൾക്ക് 3,000 രൂപ വരെ വില ഉയർന്നു.
ഗാലക്‌സി എ06 5ജി: 1,500 രൂപയുടെ വർദ്ധനവാണ് ഈ മോഡലിനുണ്ടായത്.
സാംസങ്ങിന് പിന്നാലെ മറ്റൊരു പ്രമുഖ ബ്രാൻഡായ ഓപ്പോയും വില വർദ്ധിപ്പിക്കാനൊരുങ്ങുന്നതായാണ് സൂചന. ഓപ്പോ എ6 പ്രോ, ഓപ്പോ എ6എക്സ്, ഓപ്പോ റെനോ 15സി എന്നീ മോഡലുകളുടെ വില വർദ്ധിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടെങ്കിലും കമ്പനി ഔദ്യോഗികമായി ഇത് സ്ഥിരീകരിച്ചിട്ടില്ല.
The post സാംസങ് ഫോണുകൾക്ക് വില കൂടി; ബജറ്റ് മോഡലുകൾക്ക് 3,000 രൂപ വരെ വർദ്ധനവ് appeared first on Express Kerala.




