loader image
യുദ്ധവിരുദ്ധ സമാധാന റാലി ഇന്ന് തിരുവനന്തപുരത്ത്; മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

യുദ്ധവിരുദ്ധ സമാധാന റാലി ഇന്ന് തിരുവനന്തപുരത്ത്; മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

മേരിക്കയുടെയും ഇസ്രയേലിന്റെയും യുദ്ധനയങ്ങൾക്കെതിരെ ഇടതുമുന്നണി സംഘടിപ്പിക്കുന്ന സംസ്ഥാനതല യുദ്ധവിരുദ്ധ സമാധാന റാലി ഇന്ന് തിരുവനന്തപുരത്ത് നടക്കും. വൈകിട്ട് 5.30-ന് കിഴക്കേക്കോട്ടയിലെ ഇ.കെ. നായനാർ പാർക്കിൽ നടക്കുന്ന പ്രതിഷേധ സംഗമം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ലോകത്തെയാകെ വൻ യുദ്ധത്തിലേക്ക് തള്ളിവിടുന്ന സാമ്രാജ്യത്വ ശക്തികൾക്കെതിരെ ജനങ്ങൾ ഒന്നിച്ച് അണിനിരക്കണമെന്ന് എൽ.ഡി.എഫ് നേതാക്കൾ ആഹ്വാനം ചെയ്തു.

ഇസ്രയേലും അമേരിക്കയും ചേർന്ന് നടത്തുന്ന ആക്രമണങ്ങൾക്കെതിരെ കേരളത്തിൽ മൂന്ന് പ്രധാന കേന്ദ്രങ്ങളിലായിട്ടാണ് എൽ.ഡി.എഫ് ബഹുജന റാലികൾ സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായി മാർച്ച് ആറിന് കോഴിക്കോട്ടും ഏഴിന് കൊച്ചിയിലും വൻ ജനപങ്കാളിത്തത്തോടെ റാലികൾ നടന്നിരുന്നു. ഈ പ്രതിഷേധ പരമ്പരയുടെ സമാപനമെന്ന നിലയിലാണ് ഇന്ന് തിരുവനന്തപുരത്ത് ആയിരക്കണക്കിന് ആളുകൾ അണിനിരക്കുന്ന സമാധാന റാലി സംഘടിപ്പിക്കുന്നത്.

Also Read: രാഹുലിന്റേത് ഇരട്ടത്താപ്പ്; പിണറായിയെ അറസ്റ്റ് ചെയ്യാൻ ഇത്ര ആവേശം എന്തിന്? ജോൺ ബ്രിട്ടാസ്

അമേരിക്കൻ സാമ്രാജ്യത്വ ശക്തികൾക്കെതിരെ ശക്തമായ ജനരോഷം ഉയർത്താനാണ് ഈ പ്രതിഷേധത്തിലൂടെ ഇടതുമുന്നണി ലക്ഷ്യമിടുന്നത്. കേരളത്തിലുടനീളം യുദ്ധവിരുദ്ധ സന്ദേശം എത്തിക്കാനുള്ള എല്ലാ പരിശ്രമങ്ങളും നടത്തുമെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ വ്യക്തമാക്കി. സമാധാനകാംക്ഷികളായ വലിയൊരു ജനവിഭാഗത്തെ അണിനിരത്തിക്കൊണ്ട് സാമ്രാജ്യത്വ നയങ്ങൾക്കെതിരെയുള്ള താക്കീതായി ഈ സംഗമം മാറും.

See also  മണ്ണു വേണ്ട, വെള്ളം മതി; വീടിനുള്ളിൽ പച്ചപ്പ് നിറയ്ക്കാൻ അഞ്ച് ‘ഇൻഡോർ’ ചെടികൾ

The post യുദ്ധവിരുദ്ധ സമാധാന റാലി ഇന്ന് തിരുവനന്തപുരത്ത്; മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും appeared first on Express Kerala.

Spread the love

New Report

Close