loader image
ഭർത്താവുമായുള്ള തർക്കം! യുവതി ജീവനൊടുക്കി

ഭർത്താവുമായുള്ള തർക്കം! യുവതി ജീവനൊടുക്കി

ബെംഗളൂരുവിൽ മൂന്ന് ദിവസം പഴക്കമുള്ള സാമ്പാർ ചൂടാക്കി വിളമ്പിയതിനെ ചൊല്ലി ഭർത്താവുമായുണ്ടായ തർക്കത്തിനൊടുവിൽ 27 വയസ്സുകാരിയായ കാവ്യ ജീവനൊടുക്കി. ഭക്ഷണം വിളമ്പുന്നതുമായി ബന്ധപ്പെട്ട് ഭർത്താവ് രംഗസ്വാമിയുമായി ഉണ്ടായ തർക്കം കൈയേറ്റത്തിൽ കലാശിക്കുകയായിരുന്നു. ഇതിൽ മനംനൊന്ത് യുവതി വീട്ടിൽ സൂക്ഷിച്ചിരുന്ന കീടനാശിനി കുടിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. അഞ്ച് വർഷം മുൻപ് വിവാഹിതരായ ഇവർക്ക് നാല് വയസ്സുള്ള ഒരു കുട്ടിയുണ്ട്.

യുവതിക്ക് ശാരീരിക അസ്വസ്ഥതകളും ഛർദ്ദിയും അനുഭവപ്പെട്ടതിനെത്തുടർന്ന് ബന്ധുക്കൾ അന്വേഷിച്ചപ്പോഴാണ് കീടനാശിനി കഴിച്ച വിവരം പുറത്തറിയുന്നത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണകാരണം കീടനാശിനി ഉള്ളിൽ ചെന്നതാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.

The post ഭർത്താവുമായുള്ള തർക്കം! യുവതി ജീവനൊടുക്കി appeared first on Express Kerala.

Spread the love
See also  ആകാശത്തെ അത്ഭുതക്കുട്ടി; 11 ദിവസം കൊണ്ട് 13,560 കി.മീറ്റർ പറന്ന് ‘ബി6’ റെക്കോർഡിലേക്ക്!

New Report

Close