
കോഴിക്കോട്: വേതന വർധനവ് ആവശ്യപ്പെട്ട് നഴ്‌സുമാർ നടത്തുന്ന സമരം കോഴിക്കോട്ടെ സ്വകാര്യ ആരോഗ്യമേഖലയെ സാരമായി ബാധിച്ചു. മിംസ്, ബേബി മെമ്മോറിയൽ, മെയ്ത്ര, ഇഖ്‌റ തുടങ്ങിയ നഗരത്തിലെ പ്രധാന ആശുപത്രികളെല്ലാം കഴിഞ്ഞ മൂന്ന് ദിവസമായി ഭാഗികമായി സ്തംഭിച്ച അവസ്ഥയിലാണ്.
പൊള്ളലേറ്റവർക്കും ശസ്ത്രക്രിയ കഴിഞ്ഞവർക്കും പോലും കിടത്തിച്ചികിത്സ നൽകാൻ കഴിയാത്ത സാഹചര്യമാണുള്ളത്. അത്യാഹിത വിഭാഗത്തിലല്ലാത്ത പുതിയ രോഗികളെ പ്രവേശിപ്പിക്കാതെ മടക്കി അയക്കുന്നു. വെന്റിലേറ്റർ സഹായം ആവശ്യമില്ലാത്ത രോഗികളെ ഐ.സി.യുകളിൽ നിന്ന് മാറ്റാൻ ആശുപത്രി അധികൃതർ നിർബന്ധിതരാകുന്നു. പ്രസവം ഉൾപ്പെടെ മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകൾ മറ്റ് ആശുപത്രികളിലേക്ക് മാറ്റുകയാണ്. നഴ്‌സുമാരുടെ അഭാവം കാരണം ഒ.പിയിൽ എത്തുന്ന രോഗികളുടെ എണ്ണത്തിലും വലിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
The post നഴ്‌സുമാരുടെ സമരം ശക്തം; സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം താളംതെറ്റുന്നു appeared first on Express Kerala.



