loader image
റഷ്യൻ എണ്ണ ഇറക്കുമതി! ഇന്ത്യക്ക് താൽക്കാലിക ഇളവ് പ്രഖ്യാപിച്ച് അമേരിക്ക; അനുമതി തേടിയിട്ടില്ലെന്ന് ഇന്ത്യ

റഷ്യൻ എണ്ണ ഇറക്കുമതി! ഇന്ത്യക്ക് താൽക്കാലിക ഇളവ് പ്രഖ്യാപിച്ച് അമേരിക്ക; അനുമതി തേടിയിട്ടില്ലെന്ന് ഇന്ത്യ

ൾഫിലും പശ്ചിമേഷ്യയിലും നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യങ്ങൾ ആഗോള ഊർജ വിപണിയെ ബാധിക്കാതിരിക്കാൻ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് ഇന്ത്യക്ക് താൽക്കാലിക ഇളവ് അനുവദിച്ചതായി അമേരിക്കയ്ക്ക് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി.

ഇസ്രയേൽ-ഇറാൻ സംഘർഷം വിതരണ ശൃംഖലയെ ബാധിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ, വിപണിയിലെ സമ്മർദം ലഘൂകരിക്കാനാണ് ഈ നടപടിയെന്ന് അദ്ദേഹം പറഞ്ഞു. റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാൻ 30 ദിവസത്തെ ഇളവ് ഇന്ത്യക്ക് അനുവദിക്കുന്നതായി അമേരിക്കൻ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഊർജ വിപണിയിൽ സ്ഥിരത ഉറപ്പാക്കാൻ തന്റെ ഭരണകൂടം സജ്ജമാണെന്നും ആവശ്യമെങ്കിൽ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.

Also Read: ഇറാനെതിരെ ശക്തമായ നീക്കവുമായി ട്രംപ്; പശ്ചിമേഷ്യയിൽ യുദ്ധഭീതി ശക്തമാകുന്നു

അതേസമയം, റഷ്യൻ എണ്ണ വാങ്ങുന്നതിന് തങ്ങൾ ഒരു രാജ്യത്തിന്റെയും അനുമതി തേടിയിട്ടില്ലെന്നും അതിന്റെ ആവശ്യമില്ലെന്നും ഇന്ത്യ വ്യക്തമാക്കി. ഊർജ ഇറക്കുമതിയുടെ കാര്യത്തിൽ മറ്റൊരു രാജ്യത്തെ ആശ്രയിക്കുന്ന നയമല്ല ഇന്ത്യയുടേതെന്ന് കേന്ദ്ര സർക്കാർ കർശന നിലപാടെടുത്തു. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ തുടരുമെന്നും പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കിടയിലും രാജ്യത്തെ ഊർജ വിതരണം സുരക്ഷിതമാണെന്നും സർക്കാർ സ്ഥിരീകരിച്ചു. വിപണിയിലെ ലഭ്യതയും രാജ്യത്തിന്റെ താല്പര്യങ്ങളും മുൻനിർത്തി സ്വതന്ത്രമായ തീരുമാനങ്ങളുമായി മുന്നോട്ട് പോകാനാണ് ഇന്ത്യയുടെ തീരുമാനം.

See also  മുളപ്പിച്ച ചെറുപയർ അമൃതാണ്; പക്ഷേ കഴിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

The post റഷ്യൻ എണ്ണ ഇറക്കുമതി! ഇന്ത്യക്ക് താൽക്കാലിക ഇളവ് പ്രഖ്യാപിച്ച് അമേരിക്ക; അനുമതി തേടിയിട്ടില്ലെന്ന് ഇന്ത്യ appeared first on Express Kerala.

Spread the love

New Report

Close