loader image
ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർക്കാൻ ‘ധുരന്ദർ 2’! പ്രീ-സെയിലിൽ ഞെട്ടിക്കുന്ന കുതിപ്പ്

ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർക്കാൻ ‘ധുരന്ദർ 2’! പ്രീ-സെയിലിൽ ഞെട്ടിക്കുന്ന കുതിപ്പ്

ൺവീർ സിംഗിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത ‘ധുരന്ദർ’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ രണ്ടാം ഭാഗം റിലീസിന് മുന്നേ റെക്കോർഡുകൾ തകർക്കുന്നു. മാർച്ച് 19-ന് ആഗോളതലത്തിൽ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച് വെറും 24 മണിക്കൂറിനുള്ളിൽ അഞ്ച് കോടി രൂപയാണ് ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് മാത്രം സ്വന്തമാക്കിയത്. കേരളത്തിലും ചിത്രത്തിന് മികച്ച വരവേൽപ്പാണ് ലഭിക്കുന്നത്. ഇവിടെ ഇതിനോടകം തന്നെ അഡ്വാൻസ് സെയിൽസ് 20 ലക്ഷം പിന്നിട്ടു കഴിഞ്ഞു.

ബോളിവുഡ് ചിത്രം ‘സ്ത്രീ 2’ പെയ്ഡ് പ്രീമിയറിലൂടെ നേടിയ 8.75 കോടിയുടെ റെക്കോർഡ് ‘ധുരന്ദർ 2’ അനായാസം മറികടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. ആദ്യ ദിനം തന്നെ 50 കോടിക്ക് മുകളിൽ കളക്ഷൻ നേടുമെന്ന് പ്രവചിക്കപ്പെടുന്ന ചിത്രം, മാർച്ച് 18-ന് വൈകുന്നേരം അഞ്ച് മണി മുതൽ പെയ്ഡ് പ്രീമിയർ ഷോകൾ ആരംഭിക്കും. നിലവിൽ ഏരീസ് പ്ലസ്, പിവിആർ, സിനിപോളിസ് തുടങ്ങിയ പ്രമുഖ തിയേറ്ററുകളിൽ ബുക്കിംഗ് ആരംഭിച്ചുകഴിഞ്ഞു.

See also  രാമായണയിലെ ‘സീത’ സായ് പല്ലവിക്ക് വിമർശനം; പ്രചരിക്കുന്ന ചിത്രത്തിന് പിന്നിലെ സത്യമിതാണ്!

Also Read: തെലങ്കാന ഗദ്ദർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു! നാഗചൈതന്യ മികച്ച നടൻ, രശ്മിക മന്ദാന മികച്ച നടി

ആദ്യ ഭാഗം 1000 കോടി ക്ലബ്ബിൽ ഇടംപിടിച്ചതുപോലെ രണ്ടാം ഭാഗവും വൻ വിജയം നേടുമെന്നാണ് കരുതപ്പെടുന്നത്. ഏകദേശം നാല് മണിക്കൂറിനടുത്ത് ദൈർഘ്യമുള്ള ഈ ചിത്രം ഒരു പക്കാ വയലന്റ് ആക്ഷൻ ത്രില്ലറാണെന്ന സൂചനയാണ് പുറത്തിറങ്ങിയ ട്രെയിലർ നൽകുന്നത്. രൺവീർ സിംഗിനൊപ്പം സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആർ. മാധവൻ, അർജുൻ രാംപാൽ തുടങ്ങിയ വമ്പൻ താരനിര അണിനിരക്കുന്നു എന്നത് ചിത്രത്തിന്റെ പ്രതീക്ഷകൾ വർദ്ധിപ്പിക്കുന്നു.

ജിയോ സ്റ്റുഡിയോസും ബി62 സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ ഒരേസമയം പുറത്തിറങ്ങും. ‘ഉറി: ദ സർജിക്കൽ സ്ട്രൈക്ക്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ആദിത്യ ധർ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഇതിനോടകം തന്നെ വൻ തുകയ്ക്ക് ഒടിടി കരാറുകൾ ഉറപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്. ആഗോള തലത്തിൽ വലിയൊരു ദൃശ്യവിരുന്നാണ് ഈ ആക്ഷൻ ചിത്രം സിനിമാപ്രേമികൾക്കായി കാത്തുവെച്ചിരിക്കുന്നത്.

See also  ഇന്ത്യയുടേത് ടീം വർക്കല്ല, വെറും രണ്ട് പേരുടെ മികവ്; ലോകകപ്പ് ഫൈനൽ പ്രവചിച്ച് മുഹമ്മദ് ആമിർ

The post ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർക്കാൻ ‘ധുരന്ദർ 2’! പ്രീ-സെയിലിൽ ഞെട്ടിക്കുന്ന കുതിപ്പ് appeared first on Express Kerala.

Spread the love

New Report

Close