loader image
നൊർവെയിലെ അമേരിക്കൻ എംബസിക്ക് സമീപം സ്ഫോടനം!

നൊർവെയിലെ അമേരിക്കൻ എംബസിക്ക് സമീപം സ്ഫോടനം!

നൊർവെ തലസ്ഥാനമായ ഓസ്‌ലോയിലെ അമേരിക്കൻ എംബസിക്ക് സമീപം ശക്തമായ സ്ഫോടനമുണ്ടായി. ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം നടന്നത്. എംബസിയിലെ കോൺസുലാർ വിഭാഗത്തിന്റെ പ്രവേശന കവാടത്തിന് സമീപമാണ് സ്ഫോടനമുണ്ടായതെന്ന് ഓസ്‌ലോ പോലീസ് അറിയിച്ചു. സ്ഫോടനത്തെത്തുടർന്ന് പ്രദേശമാകെ പുക പടരുകയും കെട്ടിടത്തിന്റെ കവാടത്തിന് ചില കേടുപാടുകൾ സംഭവിക്കുകയും ചെയ്തെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല എന്നത് ആശ്വാസകരമാണ്.

സംഭവത്തിന് പിന്നാലെ ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച് പോലീസ് പ്രദേശം കർശന നിരീക്ഷണത്തിലാക്കി. കൂടുതൽ സ്ഫോടകവസ്തുക്കൾ സ്ഥലത്തില്ലെന്ന് ബോംബ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ ഉറപ്പുവരുത്തിയിട്ടുണ്ട്. സ്ഫോടനത്തിന്റെ കാരണത്തെക്കുറിച്ചോ ഇതിന് പിന്നിൽ പ്രവർത്തിച്ചവരെക്കുറിച്ചോ പോലീസ് ഇതുവരെ ഔദ്യോഗിക വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഒന്നിലധികം പേർക്ക് സ്ഫോടനത്തിൽ പങ്കുണ്ടാകാമെന്നാണ് പ്രാഥമിക നിഗമനം.

Also Read: റഷ്യൻ എണ്ണ ഇറക്കുമതി! ഇന്ത്യക്ക് താൽക്കാലിക ഇളവ് പ്രഖ്യാപിച്ച് അമേരിക്ക; അനുമതി തേടിയിട്ടില്ലെന്ന് ഇന്ത്യ

സംഭവത്തിൽ അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റോ എംബസി അധികൃതരോ ഇതുവരെ പ്രതികരിച്ചിട്ടില്ല. പടിഞ്ഞാറൻ ഓസ്‌ലോയിലെ അതീവ സുരക്ഷാ മേഖലയിലുണ്ടായ സ്ഫോടനം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. കുറ്റവാളികളെ കണ്ടെത്താനായി വിപുലമായ അന്വേഷണമാണ് നോർവീജിയൻ പോലീസ് നടത്തിവരുന്നത്.

See also  എ.ഡി.എം നവീൻ ബാബുവിൻ്റെ മരണം; പുനരന്വേഷണ ഹർജിയിൽ അന്തിമ തീരുമാനം ഉടൻ

The post നൊർവെയിലെ അമേരിക്കൻ എംബസിക്ക് സമീപം സ്ഫോടനം! appeared first on Express Kerala.

Spread the love

New Report

Close