കൂലി ചോദിച്ചതിന് ബാർബർക്ക് ക്രൂരമർദനം; കൈയെല്ല് തകർത്തു, രണ്ട് യുവാക്കൾ പിടിയിൽ

കൂലി ചോദിച്ചതിന് ബാർബർക്ക് ക്രൂരമർദനം; കൈയെല്ല് തകർത്തു, രണ്ട് യുവാക്കൾ പിടിയിൽ

ഓച്ചിറ: മുടിവെട്ടിയതിന്റെ കൂലി ചോദിച്ച ബാർബറെ പാറക്കല്ല് കൊണ്ട് മർദിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ട് യുവാക്കൾ പിടിയിലായി. ചവറ പോരൂക്കര സ്വദേശി ഷെഫീക്കിനാണ് മർദനമേറ്റത്. ആക്രമണത്തിൽ ഷെഫീക്കിന്റെ വലത് കൈപ്പത്തിയിലെ എല്ലുകൾക്ക് ഗുരുതരമായി പൊട്ടലേറ്റു.

സംഭവവുമായി ബന്ധപ്പെട്ട് ഓച്ചിറ വലിയകുളങ്ങര സ്വദേശി അജയ് (24), പായിക്കുഴി സ്വദേശി ഇൻസാഫ് (25) എന്നിവരെ ഓച്ചിറ പോലീസ് അറസ്റ്റ് ചെയ്തു. ഇതിൽ ഒന്നാം പ്രതിയായ അജയ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും മുൻപ് കാപ്പ നിയമപ്രകാരം നടപടി നേരിട്ടയാളുമാണ്. പ്രതികൾ ഷെഫീക്കിന്റെ ഓച്ചിറ മുണ്ടുകോട്ടയിലുള്ള കടയിൽ മുടിവെട്ടാൻ എത്തിയിരുന്നു. എന്നാൽ കൂലി പിന്നീട് തരാമെന്ന് പറഞ്ഞ് ഇവർ മടങ്ങി. ദിവസങ്ങൾ കഴിഞ്ഞിട്ടും പണം നൽകാത്തതിനെത്തുടർന്ന് ഷെഫീക്ക് കൂലി ആവശ്യപ്പെട്ടു. ഇതിലുള്ള വിരോധം തീർക്കാൻ പ്രതികൾ കടയിൽ അതിക്രമിച്ചു കയറി ഷെഫീക്കിനെ പാറക്കല്ല് ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.

The post കൂലി ചോദിച്ചതിന് ബാർബർക്ക് ക്രൂരമർദനം; കൈയെല്ല് തകർത്തു, രണ്ട് യുവാക്കൾ പിടിയിൽ appeared first on Express Kerala.

Spread the love
See also  “ഞാനൊരു ഡയറക്ടേഴ്‌സ് ആക്ടറാണ്”; സംവിധായകരുമായുള്ള ബന്ധത്തെക്കുറിച്ച് മോഹൻലാൽ

New Report

Close