പാലക്കാട് ബിജെപിയിൽ പോര് മുറുകുന്നു; ശോഭാ സുരേന്ദ്രന്റെ പ്രചാരണ പരിപാടികളിൽ നിന്ന് ജില്ലാ അധ്യക്ഷൻ വിട്ടുനിൽക്കും

പാലക്കാട് ബിജെപിയിൽ പോര് മുറുകുന്നു; ശോഭാ സുരേന്ദ്രന്റെ പ്രചാരണ പരിപാടികളിൽ നിന്ന് ജില്ലാ അധ്യക്ഷൻ വിട്ടുനിൽക്കും

പാലക്കാട്: ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് തുടക്കമിടുമ്പോൾ തന്നെ പാർട്ടിയിൽ ഭിന്നത പരസ്യമാകുന്നു. ശോഭയുടെ ഇന്നത്തെ പ്രചാരണ പരിപാടികളിൽ നിന്ന് ബിജെപി ഈസ്റ്റ് ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ വിട്ടുനിൽക്കും. രാവിലെ മേഴ്സി കോളേജ് പരിസരത്തെ ചുവരെഴുത്തോടെയാണ് പ്രചാരണം ആരംഭിക്കുന്നത്.

കഴിഞ്ഞ ദിവസം ശോഭാ സുരേന്ദ്രൻ പാലക്കാട് എത്തിയപ്പോൾ ഔദ്യോഗികമായി അറിയിക്കാത്തതിൽ ജില്ലാ അധ്യക്ഷന് കടുത്ത നീരസമുണ്ടെന്നാണ് വിവരം. പാലക്കാട് മണ്ഡലത്തിലെ സ്ഥാനാർത്ഥി പട്ടികയിൽ അവസാന നിമിഷം വരെ പ്രശാന്ത് ശിവന്റെ പേരും പരിഗണനയിലുണ്ടായിരുന്നു. ശോഭയെ പാലക്കാട് ഉറപ്പിച്ചതോടെ പ്രശാന്തിനെ നെന്മാറയിലേക്ക് മാറ്റാൻ ആലോചിച്ചിരുന്നെങ്കിലും ബിഡിജെഎസ് സീറ്റ് വിട്ടുനൽകാൻ തയ്യാറാകാത്തതിനാൽ അദ്ദേഹം മത്സരരംഗത്തുണ്ടാകില്ല.

Also Read: സി.പി.ഐ.എം ജില്ലാ സെക്രട്ടറിമാർ ഇടിച്ചുകയറുന്നവരല്ല; മമ്മൂട്ടി വിവാദത്തിൽ പ്രതികരിച്ച് മുഹമ്മദ് റിയാസ്

ബിജെപിക്ക് വലിയ പ്രതീക്ഷയുള്ള മണ്ഡലത്തിൽ കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെ പ്രകടനം നിർണ്ണായകമാണ്. 2016ല്‍ ശോഭാ സുരേന്ദ്രൻ 40,076 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തെത്തി. 2021ല്‍ ഇ. ശ്രീധരനിലൂടെ ബിജെപി വോട്ട് നില 50,220 ആയി ഉയർത്തി. അന്ന് ഷാഫി പറമ്പിലിന്റെ ഭൂരിപക്ഷം വെറും 3,859 ആയി കുറയ്ക്കാൻ പാർട്ടിക്ക് സാധിച്ചിരുന്നു.

The post പാലക്കാട് ബിജെപിയിൽ പോര് മുറുകുന്നു; ശോഭാ സുരേന്ദ്രന്റെ പ്രചാരണ പരിപാടികളിൽ നിന്ന് ജില്ലാ അധ്യക്ഷൻ വിട്ടുനിൽക്കും appeared first on Express Kerala.

Spread the love
Scroll to Top